ADVERTISEMENT

എടക്കര ∙ വനപാതയിൽ ആദിവാസികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്കു മുന്നിലൂടെ റോഡ് കുറുകെ കടന്ന് കടുവ നടന്നുനീങ്ങി. വഴിക്കടവ് ആനമറി ഫോറസ്റ്റ് ക്വാർട്ടേഴ്സിനു സമീപം പുഞ്ചക്കൊല്ലി കോളനിയിലേക്കുള്ള വനപാതയിലാണ് കടുവയിറങ്ങിയത്. ആനമറി ജനവാസ കേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെല്ലിക്കുത്ത് വനം സ്റ്റേഷൻ പരിധിയിലുള്ള അൻപതേക്കർ വനമേഖലയാണിത്. 

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസികൾ ഓട്ടോറിക്ഷയിൽ ആനമറിയിലേക്ക് വരികയായിരുന്നു. ഡ്രൈവർ ഇ.കെ.മുഹമ്മദാലി കടുവയുടെ ചിത്രം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയെങ്കിലും വ്യക്തമായില്ല. എങ്കിലും ചിത്രം കണ്ട്, കടുവ തന്നെയാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. നെല്ലിക്കുത്ത് വനത്തിലെ നാടുകാണി ചുരം, മരുത, കടുവാക്കുന്ന്, നാലാംകൂപ്പ് എന്നിവിടങ്ങളിൽ നേരത്തേ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com