കാറിനുള്ളിൽ പെരുമ്പാമ്പ്; ട്രോമാകെയർ പിടികൂടി
Mail This Article
×
പെരിന്തൽമണ്ണ∙ തറയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ട കാറിനുള്ളിൽ പെരുമ്പാമ്പ് കയറി. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പുറത്തിറക്കാനുള്ള ആളുകളുടെ ശ്രമം വിജയിക്കാതെ വന്നതോടെ ട്രോമാകെയർ പ്രവർത്തകരെ വിവരം അറിയിച്ചു.
കേരള വനംവകുപ്പ് സർപ്പ റെസ്ക്യുവറും ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഡപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി. വനംവകുപ്പിന് കൈമാറുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.