ADVERTISEMENT

പെരിന്തൽമണ്ണ ∙ ആലിപ്പറമ്പ് കിഴക്കുംമുറി പാടശേഖരങ്ങളിൽ മയിൽശല്യം രൂക്ഷം. കൊയ്‌ത്തിന് പാകമായി നിൽക്കുന്ന നെല്ലിന്റെ കതിരുകൾ കൂട്ടത്തോടെയെത്തി തിന്നുകയും നശിപ്പിക്കുകയുമാണ്. പല കർഷകരും പാടത്ത് കാവലിരുന്നാണ് മയിൽകൂട്ടങ്ങളെ അകറ്റുന്നത്. വരമ്പത്ത് നിന്ന് നെൽക്കതിരിന്റെ പകുതിയോളം ഭാഗം മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ഇത് തടയാനായി വലകളും തുണികളും മറ്റും നാലു ഭാഗങ്ങളിലും കെട്ടിയിരിക്കുകയാണ്. എന്നാൽ ഈ തുണിവലകളൊന്നും ഫലപ്രദമല്ലെന്നാണ് കർഷകർ പറയുന്നത്. കുന്നിൻചെരുവുകളിലെ കാട്ടുപൊന്തകളിലാണ് മയിലുകൾ കൂട്ടത്തോടെ വസിക്കുന്നത്. സമീപത്തെ വീടുകളിലെത്തി പച്ചക്കറികൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com