ADVERTISEMENT

എരമംഗലം ∙ പുതിയിരുത്തിയിലെ തണ്ണീർത്തടം നികത്തിയതിലും സ്റ്റോപ്പ് മെമ്മോ നൽകിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും പ്രതിഷേധിച്ച് കിസാൻസഭ പ്രവർത്തകർ വ്യക്തിയുടെ സ്ഥലത്തേക്കു മാർച്ച് നടത്തി. പെരുമ്പടപ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പുതിയിരുത്തി കനോലി കനാലിനോടു ചേർന്നുള്ള തണ്ണീർത്തടം കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിട്ട് നികത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

സിപിഐ മണ്ഡലം സെക്രട്ടറി പി.രാജൻ ഉദ്ഘാടനം ചെയ്തു. പി.പി.ഹനീഫ ആധ്യക്ഷ്യം വഹിച്ചു.വി.അബ്ദുൽ റസാഖ്, ഒ.എം.ജയപ്രകാശ്, ടി.കെ.ഫസിലുറഹ്മാൻ, വി.എം.ഇസ്ഹാഖ്, പി.നിസാർ, എം.സുബ്രഹ്മണ്യൻ, മുർഷിദുൽ ഹഖ്, വി.പി.നജീബ്, പി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. മണ്ണിട്ട് നികത്തിയ സ്ഥലങ്ങളിൽ പ്രവർത്തകർ കൊടിനാട്ടി. നാട്ടുകാരുടെ പരാതിയിൽ 2 തവണ സ്റ്റോപ്പ് മെമ്മോ നൽകിയതായി റവന്യു അധികൃതർ അറിയിച്ചു. ഇതിന്റെ പേരിൽ വില്ലേജ്,  തഹസിൽദാർ ഓഫിസ് എന്നിവിടങ്ങളിലെ ജീവനക്കാരെ ഉടമ ഭീഷണിപ്പെടുത്തിയതായും തഹസിൽദാർ കെ.ജി.സുരേഷ് കുമാർ പറഞ്ഞു. സിഐ കെ.സതീഷ്, വില്ലേജ് ഓഫിസർ ഭഗവത് സിങ് എന്നിവരും നികത്തിയ സ്ഥല പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com