ADVERTISEMENT

മലപ്പുറം ∙ തിരൂർ റവന്യു ഡിവിഷൻ അദാലത്തിൽ 2002 ഭൂമി തരംമാറ്റൽ ഉത്തരവുകൾ വിതരണം ചെയ്തു. പെരിന്തൽമണ്ണയിൽ 1079 അപേക്ഷകളിൽ തീർപ്പുണ്ടാക്കി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നൽകിയ അപേക്ഷകളിൽ 25 സെന്റിൽ താഴെ സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയാണ് മലപ്പുറത്തും തിരൂരിലും നടന്ന അദാലത്തിൽ പരിഗണിച്ചത്.

തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകൾ ഉൾപ്പെടുന്ന തിരൂർ റവന്യു ഡിവിഷനിൽ ആകെ 5095 അപേക്ഷകളാണ് ലഭിച്ചത്. രേഖകളുടെ അപര്യാപ്തത മൂലം 1425 അപേക്ഷകളും ഫീസ് ഈടാക്കേണ്ട 1668 അപേക്ഷകളും ഒഴികെയുള്ളവ പരിഗണിച്ചു. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന പെരിന്തൽമണ്ണ റവന്യു ഡിവിഷൻ അദാലത്തിൽ പരിഗണിച്ച 1740 അപേക്ഷകളിൽ 1079 എണ്ണം തീർപ്പാക്കി. ടോക്കൺ ലഭിച്ച 940 ഭൂമി തരംമാറ്റൽ ഉത്തരവുകൾ അദാലത്തിൽ വിതരണം ചെയ്തു.

പെരിന്തൽമണ്ണ റവന്യു ഡിവിഷനിൽ ആകെ 4938 അപേക്ഷകളാണ് ലഭിച്ചത്. രേഖകളുടെ അപര്യാപ്തത മൂലം 1778 അപേക്ഷകളും ഫീസ് ഈടാക്കേണ്ട 1420 അപേക്ഷകളും ഒഴികെയുള്ളവ പരിഗണിച്ചു.കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തരംമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എവിടെയും ഏജന്റുമാരെ നിയോഗിച്ചിട്ടില്ല.

ഓൺലൈൻ സംവിധാനത്തിൽ സുതാര്യമായാണ് അപേക്ഷകൾ പരിഗണിക്കുന്നത്. ആർക്കും ഓൺലൈനായി അപേക്ഷയുടെ സ്ഥിതി പരിശോധിക്കാമെന്നും കലക്ടർ പറഞ്ഞു. തിരൂരിൽ സബ് കലക്ടർ സച്ചിൻ കുമാർ യാദവ്, മലപ്പുറത്തു പെരിന്തൽമണ്ണ സബ് കലക്ടർ ഡി.രഞ്ജിത് എന്നിവർ അധ്യക്ഷത വഹിച്ചു. അസി.കലക്ടർ സുമിത് കുമാർ ഠാക്കൂർ, തഹസിൽദാർമാരായ ഷീജ, പി.എം.മായ, കെ.എസ്.അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com