ADVERTISEMENT

തിരൂർ ∙ നീലഗിരി മലയുടെ അഴകും കുളിരും പൊന്നാനി കടലോരത്തെ കാറ്റും തിരയും തമ്മിൽ ഇനി ഒരു ബസ് അകലം മാത്രം. ഗൂഡല്ലൂരിൽനിന്ന് തിരൂർ വഴി പൊന്നാനിയിലേക്കുള്ള കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. നിലമ്പൂർ ഡിപ്പോയാണ് സർവീസ് നടത്തുന്നത്. ഇന്നലെ രാത്രി പൊന്നാനിയിലെത്തിയ ബസ് ഇന്ന് രാവിലെ ഗൂഡല്ലൂരിലേക്കു തിരിക്കും.

രാവിലെ 6ന് പൊന്നാനിയിൽനിന്ന് തിരിക്കുന്ന ബസ് 6.40ന് തിരൂരിലെത്തും. മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, നാടുകാണി വഴി ഗൂഡല്ലൂരിലെത്തും. ഈ വണ്ടി 11.10ന് നിലമ്പൂരിലേക്ക് തിരിക്കും. തുടർന്ന് നിലമ്പൂരിൽനിന്ന് ഉച്ചയ്ക്ക് 2ന് വീണ്ടും ഗൂഡല്ലൂരിലെത്തും. ഇവിടെനിന്ന് വൈകിട്ട് 4ന് പൊന്നാനിയിലേക്ക്. രാത്രി 7.45ന് തിരൂരിലെത്തുന്ന വണ്ടി 8.25ന് പൊന്നാനിയിൽ നിർത്തും.

ഇന്ന് രാവിലെ തിരൂരിലെത്തുന്ന ബസിന് വ്യാപാരികളും ആനവണ്ടി സ്നേഹികളും ചേർന്ന് സ്വീകരണമൊരുക്കുന്നുണ്ട്. ടൗൺ ടു ടൗൺ സർവീസ് ആയതിനാൽ കുറഞ്ഞ ടിക്കറ്റ്നിരക്കായിരിക്കുമെന്നതും ഉപകാരമാണ്.സർവീസ് പി.വി അൻവർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.  പി.ഗോപാലകൃഷ്ണൻ, സ്കറിയ കിനാംതോപ്പിൽ, കെ.പി.പീറ്റർ, ഡിടിഒ ജോഷി, സജിൽ ബാബു എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com