ADVERTISEMENT

എരമംഗലം ∙ വെളിയങ്കോട് നേർച്ചയുടെ കാഴ്ചവരവിനൊപ്പം  പോകുകയായിരുന്ന ആന കനോലി കനാലിൽനിന്ന് കയറാതിരുന്നത് നാട്ടുകാരെ മണിക്കൂറോളം  ആശങ്കയിലാക്കി. പ്രസിദ്ധമായ വെളിയങ്കോട് ചന്ദനക്കുടം നേർച്ചയുടെ കൊടിയേറ്റത്തിനായി പുറങ്ങ് മാരമുറ്റത്തുനിന്ന് കാഴ്ചയോടൊപ്പം പുറപ്പെട്ട അക്കരമേൽ മോഹനൻ എന്ന ആനയാണ് കനോലി കനാലിലെ വെള്ളത്തിൽനിന്നു കയറാതെ 2 മണിക്കൂറോളം കഴിച്ചുകൂട്ടിയത്. 

രാവിലെ 10ന് മാരമുറ്റത്തെ വീട്ടിൽനിന്നു പുറപ്പെട്ട് 11ന് വെളിയങ്കോട് ജാറത്തിനു മുന്നിലെ കൊടിമരത്തിൽ കെട്ടാനുള്ള കൊടിയുമായി പോകുന്നതിനിടെയാണ് ചാവക്കാട്-പൊന്നാനി കനോലി കനാലിലെ പൂക്കൈത കടവിൽ ആന ഇറങ്ങിയത്. ഇൗ ഭാഗത്ത് പാലം ഇല്ലാത്തതിനെ തുടർന്ന്  ആനകളെ കനോലി കനാൽ നീന്തിച്ചാണ് എല്ലാ വർഷവും  നേർച്ച സ്ഥലത്തേക്ക് കൊണ്ടുപോകാറ്. 

ഇത്തവണയും കനാൽ കടക്കുന്നതിനായാണ് പാപ്പാൻമാർ ആനയെ ഇറക്കിയത്. എന്നാൽ പാപ്പാൻമാരും കമ്മിറ്റി ഭാരവാഹികളും പലതരത്തിലും ശ്രമിച്ചെങ്കിലും ആന കനാലിൽ തന്നെ നിൽക്കുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയും കിടന്നും വെള്ളം ചീറ്റിച്ചും ആന കനാലിൽ തുടരുന്നതിനിടെ പാപ്പാൻമാർ കരിമ്പും പഴവും നൽകി പതുക്കെ കരയിലേക്ക് കയറ്റി തെങ്ങിൽ തളയ്ക്കുകയായിരുന്നു.

കനാലിലെ ആനയെ കാണാൻ നൂറുകണക്കിന് ആളുകളാണ് കനാലിന്റെ ഇരുവശങ്ങളിലും തമ്പടിച്ചത്. ജനങ്ങളെ നിയന്ത്രിക്കുന്നതിനായി പെരുമ്പടപ്പ് പൊലീസും സ്ഥലത്തെത്തിച്ചത്. ഇന്നു രാവിലെയാണ് കോഴിക്കോട്ടുനിന്നുള്ള ആനയെ നേർച്ചയ്ക്കായി മാരമുറ്റത്ത് എത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com