ADVERTISEMENT

എടക്കര ∙ എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസുകൾ അനുവദിക്കുമെന്ന് മന്ത്രി ജി.ചിഞ്ചുറാണി. മലപ്പുറം ജില്ലയിലേക്ക് ഇതിനകം രണ്ടെണ്ണം അനുവദിച്ചു. പുതിയ ബജറ്റിൽ ഇതിനായി 17 കോടി വകയിരുത്തിയിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ എല്ലാ ബ്ലോക്കുകളിലും ആംബുലൻസ് എത്തും. കർഷകർക്ക് 1962 നമ്പറിൽ കോൾ സെന്ററിൽ വിളിച്ചാൽ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വഴിക്കടവ് മുണ്ടയിൽ ജില്ലാ ക്ഷീരകർഷക സംഗമം ‘ജീവനീയം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

മൂർക്കനാട് 131 കോടി ചെലവിൽ മിൽമയുടെ പാൽപൊടി നിർമാണ ഫാക്ടറി യാഥാർഥ്യമാകാൻ പോകുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഫാക്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.പശുക്കൾക്ക് സമഗ്ര ഇൻഷുൻസ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.പി.വി അൻവർ എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലയിലെ മികച്ച ക്ഷീരകർഷകർ, മികച്ച ഗുണനിലവാരമുള്ള ക്ഷീരസംഘങ്ങൾ, ഏറ്റവും കൂടുതൽ പാലളന്ന ക്ഷീര സംഘങ്ങൾ, ജില്ലയിൽ കൂടുതൽ പാലളന്ന ക്ഷീര കർഷക ക്ഷേമനിധി അംഗം, കൂടുതൽ പാലളന്ന വനിതാ ക്ഷീര കർഷകർ, നിലമ്പൂർ ബ്ലോക്കിലെ മികച്ച ക്ഷീര കർഷകർ, ഓൺലൈൻ മത്സര വിജയികൾ, കായിക മത്സര വിജയികൾ, പ്രായം കൂടിയ ക്ഷീര കർഷകർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

മിൽമ ചെയർമാൻ കെ.എസ് മണി, കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ, നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പുഷ്പവല്ലി, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കമ്മ നെടുംപടി, എടക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഒ.ടി.ജയിംസ്, ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ്‌ മനോഹരൻ, നിലമ്പൂർ നഗരസഭ വികസന സ്ഥിരസമിതി അധ്യക്ഷൻ പി.എം.ബഷീർ, റജി കണ്ടത്തിൽ, സിൽവി മനോജ്‌, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ത്രിതല പഞ്ചായത്തുകൾ, മിൽമ, കേരള ഫീഡ്‌സ്, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ എടക്കര ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി ഇന്ന് അവസാനിക്കും. രാവിലെ 9ന് ക്ഷീര സഹകാരി സെമിനാർ എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ക്ഷീരസംഘം അംഗങ്ങൾക്ക് ക്വിസ് മത്സരം നടക്കും. വൈകിട്ട് മൂന്നിന് കലാ സായാഹ്നം ആരംഭിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com