ADVERTISEMENT

മലപ്പുറം ∙ ഊരകം മിനി ഊട്ടിയിലെ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളിൽ വേങ്ങര പൊലീസ് പരിശോധന നടത്തി ലോറികളും സ്ഫോടനം നടത്താനുപയോഗിച്ചിരുന്ന സാധന സാമഗ്രികളും പിടികൂടി. ഊരകം മിനി ഊട്ടി, ആലക്കാട്- വളയങ്കണ്ടം എന്നിവിടങ്ങളിൽ പാണ്ടിക്കടവത്ത് അബു താഹിർ, കാടേങ്ങൽ റിഷാദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന അനധികൃത കരിങ്കൽ ക്വാറിയിലാണു പരിശോധന നടത്തിയത്. 

4 ടിപ്പർ ലോറി, എസ്കലേറ്റർ, മൊബൈൽ ഫോൺ, ക്വാറിയിൽ സ്ഫോടനം നടത്താനുപയോഗിച്ച ജലറ്റിൻ സ്റ്റിക്കിന്റെയും ഷോക്ക് ട്യൂബുകളുടെയും ഫ്യൂസ് വയറുകളുടെയും അവശിഷ്ടങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു. ക്വാറിയിൽ പലയിടങ്ങളിലായി സുരക്ഷയുമില്ലാതെ കുഴികളിൽ മരുന്ന് നിറച്ച് സ്ഫോടനം നടത്തുന്നത്തിന് ഫ്യൂസ് വയറുകളാൽ ബന്ധിപ്പിച്ച നിലയിയിരുന്നു. 

പൊലീസിനെ കണ്ട് പ്രതികൾ കടന്നുകളഞ്ഞു.  പ്രതികളെ ഉടൻ പിടികൂടുമെന്നും വരും ദിവസങ്ങളിലും അനധികൃത കരിങ്കൽ ക്വാറികൾ കണ്ടെത്തുന്നതിന് പൊലീസിന്റെ ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com