ADVERTISEMENT

കുറ്റിപ്പുറം ∙ രാജ്യത്ത് ഒൻപതാം സ്ഥാനത്തും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുമെത്തിയ കുറ്റിപ്പുറം പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം ഏറ്റുവാങ്ങി.തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനത്തെ 563 സ്റ്റേഷനുകളെ പിന്നിലാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ കരസ്ഥമാക്കിയത്. 

രാജ്യത്തെ 17,379 പൊലീസ് സ്റ്റേഷനുകളിൽ ഒൻപതാം സ്ഥാനത്തുമെത്തി. 2023ലെ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വർഷംതോറും നൽകുന്ന പുരസ്കാരമാണിത്. കേസുകൾ റജിസ്റ്റർ ചെയ്യുന്നതുമുതൽ കേസ് തീർപ്പാക്കൽ, കുറ്റപത്രം സമർപ്പിക്കൽ, സത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കും എതിരെയുള്ള അക്രമത്തിൽ കേസുകൾ കൈകാര്യം ചെയ്യുന്ന രീതി തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.

സിഐ പി.കെ.പത്മരാജൻ, എസ്ഐ എൻ.എസ്.മനോജ്, സിപിഒമാരായ വി.വിമോഷ്, അജി ക്രിസ്റ്റ് തുടങ്ങിയവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.  എസ്ഐ എം.വി.വാസുണ്ണിക്കുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും ചടങ്ങിൽ സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com