ADVERTISEMENT

തിരൂർ ∙ ഒരു കിലോഗ്രാം വെളുത്തുള്ളി വാങ്ങിയാൽ പോക്കറ്റ് വെളുത്തുപോകുന്ന നിലയിലേക്കാണു വിലയുടെ പോക്ക്. മൊത്ത മാർക്കറ്റിൽ ഇന്നലെ 50 രൂപ വില കുറഞ്ഞിട്ടും നാട്ടിൻപുറത്ത് ഇപ്പോഴും വെളുത്തുള്ളി കിട്ടണമെങ്കിൽ കിലോയ്ക്ക് 500 രൂപ വരെ നൽകണം. മുൻപ് വെളുത്തുള്ളിയുടെ വിവിധയിനങ്ങൾക്കു 40 – 100 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് കുത്തനെ വില കയറിയത്. 

കോർപറേറ്റ് കമ്പനികളാണ് മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇവിടെ വെളുത്തുള്ളി എത്തിക്കുന്നത്. മുൻപ് ലോഡ് വന്ന് വിറ്റ ശേഷമാണ് വ്യാപാരികൾ പണം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ പണം നൽകിയ ശേഷമേ കോർപറേറ്റ് കമ്പനികൾ ലോഡ് നൽകാറുള്ളൂ. ഇതുകാരണം മൊത്ത വ്യാപാരികൾ ലോഡ് എടുക്കുന്നത് കുറച്ചു. കൂടാതെ കൂടുതൽ വാങ്ങി വയ്ക്കുമ്പോൾ കേടാവുന്നതും ലോഡ് ഇറക്കുന്നത് കുറയ്ക്കാൻ കാരണമായി. ഇത് ഉള്ളി കിട്ടാനില്ലാത്ത സ്ഥിതിയുണ്ടാക്കി. ഇതോടെ വില കുത്തനെ കൂടുകയും ചെയ്തു. 

കഴിഞ്ഞ ദിവസം മുതൽ കൂടുതൽ ലോഡ് വ്യാപാരികൾ ഏറ്റെടുത്തതോടെ വിപണിയിൽ കിലോയ്ക്ക് 50 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ബോംബ്, 1 എ, 2 എ, 3 എ, 4 എ എന്നിങ്ങനെ വെളുത്തുള്ളിയെ വലിപ്പവും ഗുണവുമനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. ഇതിൽ മുൻപ് 100 രൂപയുണ്ടായിരുന്ന ഇനത്തിന്റെ ചില്ലറ വ്യാപാരം 500 രൂപയ്ക്കാണു നടക്കുന്നത്. 4 എ – 450 രൂപ, 3 എ – 420, 2 എ – 400, 1 എ – 380 എന്നിങ്ങനെയാണ് ചില്ലറ മാർക്കറ്റിലെ വില. മൊത്ത മാർക്കറ്റിലെ വിലയെക്കാൾ 100 രൂപയോളം കൂടുതലാണ് ചില്ലറ മാർക്കറ്റിൽ വെളുത്തുള്ളിക്ക് വില ഈടാക്കുന്നത്.

ചേനയ്ക്കും കാരറ്റിനും വില ഇരട്ടിയായി
വെളുത്തുള്ളിക്കൊപ്പം കാരറ്റ്, ചേന എന്നിവയുടെ വിലയും കുതിക്കുന്നു. മുൻപ് 35 രൂപ വരെ വിലയുണ്ടായിരുന്ന കാരറ്റിന് ഇപ്പോൾ 75 രൂപ വരെ ആയി.  മുൻപ് 20 – 25 രൂപ വരെ വിലയുണ്ടായിരുന്ന ചേനയ്ക്ക് ഇപ്പോൾ 60 രൂപ നൽകേണ്ട സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com