മലപ്പുറം ജില്ലയിൽ ഇന്ന് (08-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗത നിരോധനം : ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി തൂത–വെട്ടത്തൂർ റോഡിൽ പൈപ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി റോഡിൽ ഇന്നു മുതൽ 11 വരെ സ്‌കൂൾ ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. രാത്രിയും പകലും നിരോധനമുണ്ട്.
ഗതാഗതം തടസപ്പെടും
നവീകരണം നടക്കുന്നതിനാൽ അത്താണിക്കൽ-പാഴൂർ, കുറുമ്പത്തൂർ-ആതവനാട് റോഡിൽ നാളെമുതൽ ഗതാഗതം തടസപ്പെടും.
വൈദ്യുതി മുടക്കം
∙ഇന്ന് 8.30 മുതൽ 5.30 വരെ മൂതൂർ, ചകിരി മിൽ, വെള്ളറമ്പ്, ലൗലി കോർണർ, പാലപ്ര, ചേകനൂർ, ആറേക്കാവ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
∙ഇന്ന് 9 മുതൽ 5.30 വരെ തങ്ങൾപ്പടി ട്രാൻസ്ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ കോഴ്സ്
പരപ്പനങ്ങാടി എൽബിഎസ് സെന്ററിൽ 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 0494 2411135.