അഭിനയ, നൃത്ത, സംഗീത രംഗത്തു ശ്രദ്ധേയയായി വണ്ടൂരിന്റെ ‘മാളവിക’
Mail This Article
വണ്ടൂർ ∙ അഭിനയ, നൃത്ത, സംഗീത രംഗത്തു ശ്രദ്ധേയയായി നടുവത്ത് സൈനിക് പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി മാളവിക. യക്ഷി എന്ന ഹ്രസ്വ സിനിമയിലെ ടൈറ്റിൽ റോളിൽ മികച്ച അഭിനയം കാഴ്ചവച്ചതോടെയാണു നാടറിഞ്ഞത്. ‘മഴവില്ല് തേടിയ കുട്ടി’ എന്ന ചിത്രത്തിലെ ഗാനത്തിനു പി.ജെ.ആന്റണി ദേശീയ അവാർഡ് ലഭിച്ചു. ബെംഗളൂരു ഇന്റർനാഷനൽ ഷോർട്ട് ഫിലിം അവാർഡ്, വിഫീൽ സത്യജിത് റേ അവാർഡ്, ഫെഫോ പ്രതിഭാപുരസ്കാരം തുടങ്ങി അൻപതോളം പുരസ്കാരങ്ങളാണു മാളവികയെ തേടിയെത്തിയത്.
കോട്ടയ്ക്കൽ ബാലനാരായണന്റെ കീഴിൽ കഥകളിയും പഠിക്കുന്നുണ്ട്. നേരത്തേ തന്നെ നൃത്ത, സംഗീത പരിശീലനം തുടങ്ങിയിരുന്നു. ഒട്ടേറെ ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മാളവിക ആലപിച്ച എന്റെ അച്ഛൻ, വിദ്യാലയ ഗീതം തുടങ്ങിയ ഗാനങ്ങൾ ഏറെ ജനപ്രീതി നേടി.വണ്ടൂർ കാപ്പിൽ ബിവിൻ പി.സുന്ദറിന്റെയും മഞ്ജുവിന്റെയും മകളാണ് മാളവിക. അഭിനയവും നൃത്തവും സംഗീതവും ഒരുമിച്ചു കൊണ്ടുപോകാനാണ് ഈ കൊച്ചുമിടുക്കിക്കു താൽപര്യം. കഴിഞ്ഞ ദിവസം എ.പി.അനിൽകുമാർ എംഎൽഎ മാളവികയുടെ വീട്ടിലെത്തി പുരസ്കാരം നൽകി.