കളിക്കളമായി പുറമ്പോക്കുകൾ
Mail This Article
×
കരുവാരകുണ്ട് ∙ കളിസ്ഥലമെന്ന യുവാക്കളുടെ ആവശ്യത്തിന് പരിഹാരം കണ്ടെത്തി പഞ്ചായത്ത്. പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്തി ഇതിനകം 3 മൈതാനങ്ങളാണ് ഒരുക്കിയത്. കക്കറ, പുൽവെട്ട, മഞ്ഞൾപ്പാറ വാർഡുകളിലാണ് പുറമ്പോക്ക് ഭൂമിയിൽ കളിസ്ഥലങ്ങൾ നിർമിച്ചത്. തരിശ് വാർഡിലും ഭൂമി അളന്നുതിട്ടപ്പെടുത്തി കളിസ്ഥലം നിർമിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
ഒലിപ്പുഴ, കല്ലംപുഴ തീരങ്ങളിലായി 400 ഹെക്ടർ പുറമ്പോക്ക് ഭൂമിയുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യക്തികൾ കൈവശം വച്ചു കൃഷി ചെയ്തുവരുന്ന സ്ഥലങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. മൈതാനത്തിന് മതിയായ വീതിയിലും നീളത്തിനും പല സ്ഥലങ്ങളിലും പുറമ്പോക്ക് ഭൂമിയുണ്ട്. ഇവ ഉപയോഗപ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.