ADVERTISEMENT

കടകൾ അടച്ചിടും: മലപ്പുറം∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണ യാത്രയുടെ സമാപനമായ 13ന് തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി അന്ന് ജില്ലയിലെ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനു കീഴിലെ കടകൾ അടച്ചിടുമെന്നു ജില്ലാ കമ്മിറ്റി അറിയിച്ചു.

അംഗീകാരം റദ്ദാക്കി
തേ‍ഞ്ഞിപ്പലം ∙ കോഴിക്കോട് കുന്നമംഗലം മലബാർ ടിഎംഎസ് കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയുടെ അംഗീകാരം കാലിക്കറ്റ് സർവകലാശാല റദ്ദാക്കി. 2015–16 അക്കാദമിക് വർഷം യൂണിവേഴ്സിറ്റി അനുവദിച്ച കോളജ് ആണിത്. യൂണിവേഴ്സിറ്റി നിയമങ്ങൾ കോളജ് അധികൃതർക്ക് പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 2023–24 അക്കാദമിക് വർഷം മുതൽ കോളജിന് അംഗീകാരം ഉണ്ടാകില്ലെന്ന് യൂണിവേഴ്സിറ്റി റജിസ്ട്രാർ അറിയിച്ചു.

റോഡ് അടച്ചിടും
വെളിയങ്കോട് പഞ്ചായത്തിലെ വെളിയങ്കോട്–ചങ്ങാടം റോഡിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനാൽ ഇന്ന് റോഡ് അടച്ചിടും. വാഹനങ്ങൾ മില്ല് റോഡ് വഴി പോകണം.

ലൈഫ് പദ്ധതി
പരപ്പനങ്ങാടി നഗരസഭയിൽ ലൈഫ് ഭവന പദ്ധതിയിൽ ഭൂരഹിത–ഭവനരഹിത അന്തിമ ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ടവരും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ ഭൂമി വാങ്ങിയവരും 12ന് ഉച്ചയ്ക്ക് 3ന് രേഖകൾ സഹിതം നഗരസഭാ ഓഫിസിൽ ഹാജരാകണം. 9946707233.

ലേലം 14ന്
ചേലേമ്പ്ര പഞ്ചായത്ത് അധീനതയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കാൻ 14ന് 11ന് അസി. എൻജിനീയറുടെ ഓഫിസിൽ ലേലം നടക്കും.

ജൂനിയർ നഴ്സ്
മാറഞ്ചേരി സെന്ററിലുള്ള സിഎച്ച്സിയിൽ 2 ജൂനിയർ നഴ്സിന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 14ന് 10ന് സിഎച്ച്സിയിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com