ADVERTISEMENT

എടവണ്ണപ്പാറ ∙ ലീവ് കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച് പോകുന്ന യുവാവിന്റെ ലഗേജുവഴി വിദേശത്തുള്ള സുഹൃത്തിന് കഞ്ചാവ് എത്തിക്കാൻ ശ്രമം നടത്തിയ കേസിൽ ഒരാൾകൂടി പിടിയിലായി . ഓമാനൂർ സ്വദേശി അമ്പലത്തിങ്ങൽ ഫിനു ഫാസിലിനെ (23) ആണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരനും സുഹൃത്തുമായ പള്ളിപ്പുറായ സ്വദേശി നീറയിൽ പി.കെ.ഷമീം ഇന്നലെ പിടിയിലായിരുന്നു.

സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടന്നാണ് പ്രാഥമിക വിവരമെന്ന് വാഴക്കാട് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം . ലീവ് കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചുപോകുകയായിരുന്ന ഓമാനൂർ പള്ളിപ്പുറായ സ്വദേശി പാറ പള്ളിയാളി ഫൈസലിന്റെ ലഗേജിൽ കുവൈത്തിലുള്ള മറ്റൊരു സുഹൃത്തിന് നൽകാനായി വീട്ടുകാർ തന്നയച്ചതായി തോന്നുന്ന രീതിയിൽ ബീഫ് പൊതി നൽകുകയായിരുന്നു.

ലഗേജ് ശരിയാക്കുന്നതിനിടെ ബീഫ് പൊതി തുറന്ന് നോക്കിയപ്പോൾ പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച  കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഉടൻ കുടുംബാംഗങ്ങൾക്കൊപ്പം വാഴക്കാട് പൊലിസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി ഫൈസൽ വിദേശത്തേക്ക് തിരിച്ചു. സംഭവങ്ങളൊന്നുമറിയാതെ കുവൈത്തിലുള്ള സുഹൃത്ത് തനിക്കുള്ള പാക്കറ്റ് അന്വേഷിച്ചപ്പോഴാണ് അയാൾ കാര്യം പറഞ്ഞത്. തുടർന്ന് പറ്റിപ്പോയതാണെന്നും മാപ്പു നൽകണമെന്നും അയാൾ പറഞ്ഞതായി ഫൈസൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com