ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം; വൻ നാശനഷ്ടം
Mail This Article
×
എടവണ്ണ ∙ ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തത്തെ തുടർന്ന് വൻ നാശനഷ്ടം. പത്തപ്പിരിയം തുവ്വക്കാട്ടിലെ ഫർണിച്ചർ നിർമാണശാലയിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിത്തമുണ്ടായത്.നിർമാണം പൂർത്തിയായ ഫർണിച്ചർ, മര ഉരുപ്പടികൾ, സോഫാ സെറ്റികൾ തുടങ്ങിയവയാണ് കത്തി നശിച്ചത്.മഞ്ചേരി, നിലമ്പൂർ, തിരുവാലി എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനകളും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്ന് തീ അണച്ചു. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.പത്തപ്പിരിയം സ്വദേശികളായ കല്ലിങ്ങൽ നിസാർ, പി.വി.ഷരീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.