ADVERTISEMENT

ഖാദി മേളയ്ക്ക് തുടക്കം: മലപ്പുറം ∙ സർവോദയ പക്ഷത്തോടനുബന്ധിച്ചുള്ള ഖാദിമേളയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി നിർവഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്റ്റ് ഓഫിസർ എസ്.ഹേമകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗം സി.സുരേഷ് പ്രസംഗിച്ചു.  ഓണം മേള 2023നോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയിൽ മൂന്നാം സമ്മാനം നേടിയ കെ.രാജുവിന് ഒരു പവന്റെ സ്വർണ നാണയം മുജീബ് കാടേരി കൈമാറി. 

പ്രാദേശിക അവധി
∙ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തീയാട്ട് ദിവസമായ 23ന് തിരുനാവായ, കൽപകഞ്ചേരി, ആതവനാട്, വളവന്നൂർ, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലെയും തിരൂർ നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു ദിവസവും പ്രദേശങ്ങളിലെ സർക്കാർ ഓഫിസുകൾക്ക് ഉച്ചയ്ക്കു ശേഷമുള്ള അര ദിവസവും കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

കിസാൻ കാർഡ്
∙ ജില്ലയിലെ മൃഗപരിപാലകർക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പശു, ആട്, കോഴി, മുയൽ തുടങ്ങിയവയെ പരിപാലിക്കുന്നവർക്ക് ഇവയുടെ തീറ്റച്ചെലവ് ഉൾപ്പെടെയുള്ള ആവർത്തന ചെലവുകൾക്ക് വായ്പ ലഭിക്കും. പദ്ധതി വഴി സെക്യൂരിറ്റി കൂടാതെ 1.6 ലക്ഷം രൂപ വരെയും അതിനു മുകളിലുള്ള തുകയ്ക്ക് ലളിതമായ വ്യവസ്ഥയിൽ പരമാവധി 3 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. മൃഗാശുപത്രി വഴിയോ ബാങ്ക് വഴിയോ അപേക്ഷ നൽകാം. ഫോം ജില്ലയിലെ മൃഗാശുപത്രികളിൽ ലഭിക്കും. 

ലൈഫ് സർട്ടിഫിക്കറ്റ് 
∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി/കുടുംബ/സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 0483- 2734827

ലാപ്ടോപ്
∙ വിവിധ പ്രഫഷനൽ കോഴ്സുകൾക്ക് ഒന്നാം വർഷം പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് സഹായധനത്തിനായി അപേക്ഷ ക്ഷണിച്ചു. സ്ഥാപന മേധാവികൾ മുഖേന അപേക്ഷിക്കാം. 

ക്ഷേമനിധി വിഹിതം 
∙ കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2023-2024 വർഷത്തെ വിഹിതം അടയ്ക്കാൻ ബാക്കിയുള്ളവർ മാർച്ച് 10ന് അകം പോസ്റ്റ് ഓഫിസിൽ അടയ്ക്കണം. 

സോഷ്യൽ വർക്കർ 
∙ സാമൂഹികനീതി വകുപ്പിന് കീഴിൽ ജില്ലയിൽ വയോജനക്ഷേമ സ്ഥാപന വിഭാഗത്തിൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് നിയമനം നൽകുന്നു അഭിമുഖം12ന് രാവിലെ 9.30ന് മലപ്പുറം ജില്ലാ സാമൂഹികനീതി ഓഫിസിൽ.

ഫോട്ടോ ജേണലിസം 
∙ കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.keralamediaacademy.org. കൊച്ചി-8281360360, 0484-2422275, തിരുവനന്തപുരം-9447225524, 0471-2726275.

ഓവർസീയർ 
∙ എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫിസിൽ ഓവർസീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ 13ന് വൈകിട്ട് 5ന് മുൻപ് ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രോജക്ട് ഓഫിസ്, കോട്ടപ്പടി, മലപ്പുറം -676519 എന്ന വിലാസത്തിൽ നൽകണം.

വിദഗ്ധരുടെ പാനൽ 
∙ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്റെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് കുട്ടികളുടെ മനസികാരോഗ്യവുമായി ബന്ധപ്പെട്ട  ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെമഡിയൽ ട്രെയ്നർ, ഒക്കുപേഷനൽ തെറപ്പിസ്റ്റ് തുടങ്ങിയ മേഖലയിൽ വിദഗ്ധരുടെ പാനൽ തയാറാക്കുന്നു. അപേക്ഷ 16ന് മുൻപു നൽകണം. 9061428935.

മൾട്ടിപർപ്പസ് വർക്കർ 
∙ നാഷനൽ ആയുഷ് മിഷൻ ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലേക്ക് മൾട്ടിപർപ്പസ് വർക്കർമാരെ നിയമിക്കുന്നു. അപേക്ഷ 15ന് വൈകിട്ട് 5ന് മുൻപ് വണ്ടൂർ ഗവ. ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡിപിഎംഎസ്‌യുപി ഓഫിസിൽ എത്തിക്കണം. www.nam.kerala.gov.in.

ഡോക്ടർ, നഴ്സ്
∙ വള്ളിക്കുന്ന് അത്താണിക്കൽ  കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ജെപിഎച്ച്എൻ ഗ്രേഡ് 2 തസ്തികകളിൽ നിയമനം നടത്തുന്നു. 12ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആശുപത്രി ഓഫിസിൽ അഭിമുഖത്തിന് എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com