ADVERTISEMENT

മഞ്ചേരി∙ സ്വന്തം റേഡിയോ നന്നാക്കാൻ 25–ാം വയസ്സിൽ കാരക്കുന്നിൽനിന്നു മഞ്ചേരിയിലേക്ക് വണ്ടി കയറിയാണ് മൊയ്തീൻകുട്ടി. ഒരു റേഡിയോ അല്ല, നാലര പതിറ്റാണ്ടിനിടെ മൊയ്തീൻകുട്ടി നന്നാക്കിയത് ആയിരക്കണക്കിനു റേഡിയോകൾ. നൂറോളം റേഡിയോകളുടെ ഉടമ കൂടിയാണ് ഈ എഴുപത്തിരണ്ടുകാരൻ. ഒടുവിൽ റേഡിയോ ചേർത്ത് പേര് വീണു, റേഡിയോ കാക്ക.സ്വന്തമായി റേഡിയോ ഉള്ളയാളെ വിഐപി ആയി പരിഗണിച്ചിരുന്ന കാലത്താണ് മൊയ്തീൻകുട്ടി റേഡിയോ നന്നാക്കാൻ പഠനം തുടങ്ങിയത്. എ.കെ. പരമേശ്വരൻ നായരുടെ കീഴിലായിരുന്നു പരിശീലനം.

അന്ന് മഞ്ചേരിയിൽ പതിനഞ്ചോളം റേഡിയോ സർവീസ് സെന്റർ ഉണ്ട്. പരിശീലനം പൂർത്തിയാക്കി റേഡിയോ സർവീസ് സെന്ററുകളിൽ ജോലിക്കാരനായി കയറി. ജീവിത പ്രാരബ്ദമായിരുന്നു അന്ന് ആ വഴി തിരഞ്ഞെടുക്കാൻ കാരണമെന്ന് മൊയ്തീൻകുട്ടി പറയുന്നു. ഇന്ന് ലാപ്ടോപ് സർവീസ് സെന്റർ പോലെ, ഏത് നാട്ടിലെത്തിയാലും ഒരു റേഡിയോ സർവീസ് സെന്റർ ഉണ്ടാകും. പണി കിട്ടാൻ പ്രയാസമില്ല.മഞ്ചേരി പിഎംടി സ്ക്വയറിലാണ് മൊയ്തീൻകുട്ടിയുടെ സംഗം ഇലക്ട്രോണിക്സ്.

ഇക്കാലത്തിനിടെ ഒട്ടു മിക്ക റേഡിയോ കമ്പനികളുടെ സെറ്റുകളും മൊയ്തീൻകുട്ടിയുടെ കൈകളിൽ എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, 7–ാം ക്ലാസ് വരെ പഠിച്ച ഈ ടെക്നിഷ്യന്റെ സേവനത്തിനായി വിളി വരുന്നു. യാത്രാപ്രിയനായതിനാൽ ഞായർ ദിവസം വിളിച്ചയാളുടെ വീട്ടിലെത്തി നന്നാക്കുന്നതു ശീലമാണ്. പാർട്സ് കിട്ടിയില്ലെങ്കിൽ മാത്രമാണ് സർവീസ് സെന്ററിലേക്ക് സെറ്റ് കൊണ്ടു വരുന്നത്. റേഡിയോ വാർത്തകളുടെ സ്ഥിരം ശ്രോതാവുകൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com