ADVERTISEMENT

മലപ്പുറം ∙ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാരെയും സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർഥികളായ ഇ.ടി.മുഹമ്മദ് ബഷീറും (മലപ്പുറം) എം.പി.അബ്ദുസ്സമദ് സമദാനിയും (പൊന്നാനി). ടി.കെ.ഹംസയെ സന്ദർശിച്ച് മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫ്. ഇ.ശ്രീധരന്റെ അനുഗ്രഹം തേടി പൊന്നാനിയിലെ എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ. വോട്ട് അഭ്യർഥിച്ചുള്ള യാത്രയ്ക്കിടയിലും ജില്ലയിലെ പ്രമുഖരുടെ പിന്തുണ കൂടി തേടിയായിരുന്നു ഇന്നലെ വിവിധ സ്ഥാനാർഥികളുടെ യാത്ര. 

മലപ്പുറം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിനു മഞ്ചേരിയിൽ നൽകിയ സ്വീകരണം
മലപ്പുറം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിനു മഞ്ചേരിയിൽ നൽകിയ സ്വീകരണം

ഇ.ടി.യും സമദാനിയും ജിഫ്രി തങ്ങളെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് സന്ദർശിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയയിലെത്തിയാണ് ആലിക്കുട്ടി മുസല്യാരെ കണ്ടത്. അവിടെ വിദ്യാർഥികളുമായും സംവദിച്ചു. വൈകിട്ട് ഇ.ടി. മഞ്ചേരിയിലും സമദാനി താനൂരിലും റോഡ് ഷോ നടത്തി. ടി.െക.ഹംസയെ വീട്ടിലെത്തി കണ്ട വസീഫ് തുടർന്ന് മുൻ ജില്ലാ സെക്രട്ടറി കെ.സൈതാലിക്കുട്ടിയുടെ പത്നി ഫാത്തിമയെയും സന്ദർശിച്ചു.  പ്രമുഖ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായരെയും വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മലപ്പുറത്ത് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ യാത്രയയപ്പ്, കെഎസ്ടിഎ ജില്ലാ യാത്രയയപ്പ് സമ്മേളനങ്ങളിലും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ പ്രവർത്തക കൺവൻഷനിലും പങ്കെടുത്തു.

താനൂരിൽ യുഡിഎഫ് നടത്തിയ റോഡ് ഷോയിൽ പൊന്നാനി ലോക്സഭാ മണ്ഡലം സ്ഥാനാർഥി 
എം.പി.അബ്ദുസ്സമദ് സമദാനി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
താനൂരിൽ യുഡിഎഫ് നടത്തിയ റോഡ് ഷോയിൽ പൊന്നാനി ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com