ADVERTISEMENT

മലപ്പുറം∙ സ്ത്രീവിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളെ തിരുത്താൻ രാജ്യത്തെ സ്ത്രീസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നു മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ജില്ലയിൽ വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന ‘നാട്ടൊരുമ - അയൽപക്ക സംഗമത്തിന്റെ’ (10,000 കുടുംബ സദസ്സുകൾ) ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

‌സിദ്ധാർഥൻ എന്ന വിദ്യാർഥിക്കുണ്ടായ ദാരുണമായ അന്ത്യം ഞെട്ടിപ്പിക്കുന്നതാണ്. ഭരണകൂടം എതിർശബ്ദങ്ങളെ ഭയപ്പെടുന്നു. മണിപ്പുർ വിഷയം പാർലമെന്റിനകത്ത് ചർച്ച ആവശ്യപ്പെട്ട എംപിമാരെ സസ്പെൻഡ് ചെയ്തത് നാം കണ്ടതാണെന്നും തങ്ങൾ പറഞ്ഞു.

വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി.ജൽസീമിയ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎ മുഖ്യാതിഥിയായി. അൻവർ മുള്ളമ്പാറ, നൗഷാദ് മണ്ണിശ്ശേരി, സലീം കുരുവമ്പലം, പി.വി.മനാഫ്, സക്കീന പുൽപാടൻ, ഷറീന ഹസീബ്, കെ.എം.ഗിരിജ, റംല വാക്യത്ത്, സുലൈഖ മജീദ്, സി.എച്ച്.ജമീല, ശ്രീദേവി പ്രാക്കുന്ന്, വി.പി.റജീന, വി.റിനിഷ റഫീഖ്, മറിയുമ്മ ശരീഫ് കോണോത്തൊടി, കെ.പി.മായ, ആമിന അൻവാരിയ, റജുല പെലത്തൊടി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com