ബെംഗളൂരുവിൽനിന്ന് ലഹരികടത്ത്: സംഘത്തിലെ പ്രധാനി പിടിയിൽ
Mail This Article
കൊണ്ടോട്ടി ∙ ചെറുകാവിൽ എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു കേന്ദ്രീകരിച്ചു കേരളത്തിലേക്കു ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി കളത്തിൽപറമ്പിൽ ഷാറോൺ (30) ആണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബെംഗളൂരു കൊത്തന്നൂരിലെ ഒളിത്താവളത്തിൽനിന്നാണ് രാത്രി കൊണ്ടോട്ടി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കാറിൽ കടത്തിക്കൊണ്ടുവന്ന 36.74 ഗ്രാം എംഡിഎംഎയുമായി ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനു ചെറുകാവിൽ, കോഴിക്കോട് ചാലിയം സ്വദേശി വലിയകത്ത് മുഹമ്മദ് മുസ്തഫയെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണമാണു ഷാറോണിൽ എത്തിയത്.
ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കൊണ്ടോട്ടി ഡിവൈഎസ്പി എ.എം.സിദ്ദീഖിന്റെ നിർദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പെക്ടർ എ.ദീപകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.