ADVERTISEMENT

കരുവാരകുണ്ട് ∙ എല്ലാ പണികളും തീർന്നു അടുത്ത മാസം താമസം തുടങ്ങാനിരുന്ന വീടിനു മുകളിൽ കനാലിന്റെ സ്ഥലത്തെ മരങ്ങൾ വീണു നാശം. കുണ്ടോട ചേരിപ്പറമ്പൻ സുഫൈജയുടെ വീടിനു മുകളിലാണ് മരങ്ങൾ വീണത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.  കോണിക്കൂടിന്റെ ഷീറ്റ് പാടേ തകർന്നു. പല ഭാഗങ്ങളിലായി ചുമരിനു വിള്ളലുണ്ട്.

വീടിനു ചാരിയാണ് ചെറുകിട ജലസേചന വകുപ്പിന്റെ കനാലുള്ളത്. 30 വർഷത്തിലേറെയായി കനാലിലൂടെ വെള്ളം കൊണ്ടുപോകുന്നില്ല. ഈ സ്ഥലത്ത് മരങ്ങൾ വളർന്നുനിൽക്കുകയാണ്.മാസങ്ങൾക്കു മുൻപ് മരങ്ങൾ മുറിച്ചുമാറ്റാൻ വീട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. ഒരു മരം കട പുഴകി മറ്റു മരങ്ങളുടെ മുകളിൽ പതിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com