ADVERTISEMENT

മലപ്പുറം ∙ ട്രാൻസ്പോർട്ട് കരാറുകാർ നിസ്സഹകരണം അവസാനിപ്പിച്ചെങ്കിലും ഈ മാസത്തെ റേഷൻ വിതരണം വൈകിയേക്കും.കരാറുകാർ  എൻഎഫ്എസ്എ ഗോഡൗണുകളിൽനിന്ന് കടകളിലേക്ക് റേഷൻ സാധനങ്ങൾ എത്തിച്ചുതുടങ്ങിയെങ്കിലും  പൂർത്തിയാകാൻ സമയമെടുക്കും.മസ്റ്ററിങ് താളപ്പിഴയെത്തുടർന്ന് കഴിഞ്ഞയാഴ്ച റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. നിലവിൽ 20 ശതമാനത്തിൽ താഴെ കാർഡ് ഉടമകൾക്കു മാത്രമാണ് റേഷൻ വിതരണം ചെയ്തത്.

അതേസമയം, ട്രാൻസ്പോർട്ട് കരാറുകാർ സാധനങ്ങൾ സമയത്ത് കടകളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നതായും ഇത് വലിയ നഷ്ടത്തിനു കാരണമാകുന്നുവെന്നും റേഷൻ കടയുടമകൾക്ക് പരാതിയുണ്ട്. പല തവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കാൻ തയാറാകുന്നില്ലെന്നും അവർ ആരോപിക്കുന്നു.

ഗോഡൗണുകളിൽനിന്ന് റേഷൻ സാധനങ്ങൾ കടകളിലെത്തിക്കുന്നതിനു കരാർ പ്രകാരമുള്ള തുക നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ട്രാൻസ്പോർട്ട് കരാറുകാർ നിസ്സഹകരണം പ്രഖ്യാപിച്ചത്.പല റേഷൻ കടകളിലും ദിവസങ്ങൾ വിതരണം ചെയ്യാനുള്ള അരി മാത്രമാണ് അവശേഷിച്ചിരുന്നത്. ഇത് റേഷൻ വിതരണം സ്തംഭിപ്പിക്കുമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് കരാറുകാർ സമരം അവസാനിപ്പിച്ചത്.മലപ്പുറം ജില്ലയിൽ മാത്രം കരാറുകാർക്ക് 14 കോടി രൂപ നൽകാനുണ്ടെന്നാണ് കണക്ക്.

അതേസമയം, കരാറുകാരുടെ വീഴ്ച കാരണം റേഷൻ സാധനങ്ങൾ കടകളിലെത്താൻ വൈകുന്നുവെന്നാണ് റേഷൻ കടയുടമകളുടെ പരാതി. ഇത് പല റേഷൻ കടകളെയും നഷ്ടത്തിലാക്കുന്നു. താലൂക്ക് അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ട് കരാറുകാർ റേഷൻ സാധനങ്ങൾ എത്തിക്കുന്നത്. 15 ദിവസത്തിനകം താലൂക്കിലെ എല്ലാ കടകളിലും ആ മാസത്തെ റേഷൻ വസ്തുക്കൾ എത്തിക്കാമെന്നാണ് ധാരണ.

എന്നാൽ, ഇത് ഒരിക്കലും പാലിക്കാറില്ലെന്നാണ് കടയുമടകളുടെ പരാതി.നിലവിലെ നിയമപ്രകാരം ഏതു റേഷൻ കടകളിൽനിന്നും കാർഡ് ഉടമകൾക്കു സാധനങ്ങൾ വാങ്ങാം. കരാറുകാർ ആദ്യം സാധനങ്ങളെത്തിക്കുന്ന കടകളിൽ വലിയ തിരക്ക് അനുഭവപ്പെടും. എന്നാൽ, അവസാനമായി സാധനമെത്തുന്ന റേഷൻ കടകയുടമകൾക്ക് നഷ്ടമുണ്ടാകുന്ന സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാൻ നടപടി വേണമെന്ന് കടയുടമകൾ പലവട്ടം ആവശ്യപ്പെട്ടിട്ടും നടന്നില്ല.

പ്രവർത്തനച്ചെലവ് കുറയ്ക്കാനായി കരാറുകാർ കാണിക്കുന്ന പൊടിക്കൈകളാണ് വിതരണം വൈകാൻ കാരണമെന്നാണ് ഉടമകളുടെ പരാതി. 10–15 വാഹനങ്ങൾ ഉപയോഗിക്കേണ്ടിടത്ത് അതിന്റെ പകുതി മാത്രമാണ് ഉപയോഗിക്കുന്നത്. റേഷൻ സാധനങ്ങൾ സമയത്തിനെത്തുന്നുവെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഇടപെടുന്നില്ലെന്നും കടയുടമകൾക്ക് പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com