ADVERTISEMENT

തേഞ്ഞിപ്പലം ∙ അതിവേഗ ജനസേവനം ലക്ഷ്യം വച്ച് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ 7 വില്ലേജ് ഓഫിസുകളും സ്മാർട് ആക്കാനുള്ള തീരുമാനത്തിന്റെ വെളിച്ചത്തിൽ പള്ളിക്കൽ, ചേലേമ്പ്ര വില്ലേജുകളിൽ ആദ്യഘട്ട ഉപകരണങ്ങൾ എത്തി. തേഞ്ഞിപ്പലം, വള്ളിക്കുന്ന്, അരിയല്ലൂർ, മൂന്നിയൂർ, പെരുവള്ളൂർ വില്ലേജ് ഓഫിസുകളിൽ മാസാവസാനമോ, അടുത്ത മാസം ആദ്യമോ ഉപകരണങ്ങൾ എത്തുമെന്നാണ് അധികൃത വിശദീകരണം. കെൽട്രോൺ‌ ആണ് ഉപകരണങ്ങൾ എത്തിക്കുന്നത്. 

പള്ളിക്കൽ, ചേലേമ്പ്ര വില്ലേജ് ഓഫിസുകളി‍ൽ പദ്ധതി നിർവഹണ ഉത്തരവാദിത്വം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ്. മറ്റ് 5 വില്ലേജ് ഓഫിസുകളിലും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് നിർവഹണ ഉദ്യോഗസ്ഥൻ. ലാപ്ടോപ്, ഹൈസ്പീഡ് സ്കാനർ, എ– 3 സ്കാനർ, എ– 4, എ– 3 പ്രിന്ററുകൾ തുടങ്ങിയവയാണ് ഓരോ വില്ലേജ് ഓഫീസിലേക്കും കെൽട്രോൺ എത്തിക്കേണ്ടത്.ചേലേമ്പ്ര, പള്ളിക്കൽ വില്ലേജ് ഓഫിസുകളിൽ ലഭിക്കാൻ ബാക്കിയുള്ള ഉപകരണങ്ങൾ ഈ ആഴ്ച തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com