ADVERTISEMENT

പെരിന്തൽമണ്ണ ∙ 7 വയസു പ്രായമുള്ള  പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 55 കാരനെ 10 വർഷം കഠിന തടവിനും 35,000 രൂപ പിഴ അടയ്‌ക്കാനും ശിക്ഷിച്ചു. പുലാമന്തോൾ ടിഎൻ പുരം വടക്കേക്കര ശങ്കരൻതൊടി ശിവദാസനെ(54) ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 10 മാസം അധിക തടവ് അനുഭവിക്കണം. പെരിന്തൽമണ്ണ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജ് എസ്‌.സൂരജ് ആണ് ശിക്ഷ വിധിച്ചത്. 

2 ഐപിസി വകുപ്പുകൾ പ്രകാരം മൂന്നും രണ്ടും വർഷം വീതം കഠിന തടവും 5000 രൂപ വീതം പിഴയും ആണ് ശിക്ഷ. ഇതിൽ പിഴ അടച്ചില്ലെങ്കിൽ 2 മാസം വീതം കഠിന തടവ് അനുഭവിക്കണം. ഇതിനു പുറമേ പോക്‌സോ വകുപ്പു പ്രകാരം 5 വർഷം കഠിന തടവും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതി പിഴ അടയ്‌ക്കുന്ന പക്ഷം 30000 രൂപ അതിജീവിതയ്‌ക്ക് നൽകണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി.പരമേശ്വരത്ത് ഹാജരായി.  16 രേഖകൾ ഹാജരാക്കി. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ ജയിലിലേക്ക് അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com