ADVERTISEMENT

എരമംഗലം ∙ തീരദേശ മേഖലയിലേക്ക് വിൽപനക്കായി കൊണ്ടുവരികയായിരുന്ന 10 കിലോഗ്രാം കഞ്ചാവുമായി 6 പേർ അറസ്റ്റിൽ.പൊന്നാനി താലൂക്കിന്റെ തീരദേശ മേഖലയിലേക്ക് വിൽപനക്കായി വിശാഖപട്ടണത്ത് നിന്ന് കഞ്ചാവു വാങ്ങി പെരുമ്പടപ്പ് അയിരൂരിലേക്ക് കാറിൽ കൊണ്ടുവരുന്നതിനിടെ വെളിയങ്കോട് പഴഞ്ഞിയിൽ വച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.

അയിരൂർ സ്വദേശികളായ മരാത്ത് പവി (26), കൈതക്കാട്ടയിൽ സാലി (26), തോണിക്കടവിൽ ഷെഫീഖ് (34), അടിയാട്ടയിൽ ഷെബീർ (28), തോണിക്കടവിൽ സലീം (31), സുമേഷ് പടിക്കവളപ്പിൽ എന്നിവരെയാണ് കഞ്ചാവുമായി പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്ന് വാങ്ങിയ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കോയമ്പത്തൂരില്‍ എത്തിച്ച് അവിടെ നിന്ന് ഇന്നോവ കാറിൽ അയിരൂരിലേക്ക് എത്തിക്കാനായിരുന്ന ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.

അയിരൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന പൊലീസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. കഞ്ചാവുമായി വരുന്ന കാർ എടപ്പാൾ നടുവട്ടത്ത് തിരിച്ചറിയുകയും കാറിന് പിന്തുടർന്ന് പൊലീസ് വെളിയങ്കോട് പഴഞ്ഞിയിൽ വച്ച് കാര്‍ തടഞ്ഞു കഞ്ചാവുമായി 6 പേരെയും പിടികൂടുകയായിരുന്നു. പൊന്നാനി തഹസിൽദാർ ജയന്തി, എസ്ഐമാരായ ടി.വിനോദ്, ഡേവിസ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. 6 പേരെയും പൊന്നാനി കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com