ADVERTISEMENT

പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ സ്ഥാപിച്ച ഹൈറ്റ് ഗേജ് ചരക്കുലോറി ഇടിച്ചുതകർത്തു. മണിക്കൂറുകളോളം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് സംഭവം.  റെയിൽവേ ലൈൻ വൈദ്യുതീകരിക്കുന്നതിന്റെ      ഭാഗമായാണ് 4.67 മീറ്ററിനു മുകളിൽ ഉയരം ഉള്ള വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഇവിടെ ഹൈറ്റ് ഗേജ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ഇതിന്റെ പ്രവൃത്തി പൂർത്തിയാകുന്നതിനു മുൻപാണ് ഇന്നലെ ലോറി ഇടിച്ചുതകർത്തത്. രാവിലെ ആറരയോടെ ലോറി ഇവിടെനിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com