ADVERTISEMENT

ചങ്ങരംകുളം ∙ നന്നംമുക്ക് പഞ്ചായത്തിൽ ഫയലുകൾക്ക് തീർപ്പു നൽകുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ ജീവനക്കാരെ പൂട്ടിയിട്ടു പ്രതിഷേധിച്ചു, പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു. കഴിഞ്ഞ 9 മാസമായി ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ നൽകാതെ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും, ബോർഡ് യോഗത്തിലും ഉദ്യോഗസ്ഥരോടും പഞ്ചായത്ത് പ്രസിഡന്റിനോടും പലതവണ പറഞ്ഞിട്ടും നടപടികളില്ലെന്നു യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. 

ഓഫിസ് പൂട്ടിയിട്ട് പുറത്തിരുന്നു മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെ ചങ്ങരംകുളം പൊലീസെത്തി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ട്‍ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്നു ഉറപ്പു നൽകി. പ്രതിഷേധം തുടർന്ന അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. അഷ്റഫ് കാട്ടിൽ, സാദിഖ് നെച്ചിക്കൽ, മുസ്തഫ ചാലുപറമ്പിൽ, രാഗി രമേഷ്, റയീസ അനീഷ്, വികെഎം നൗഷാദ്, കെ.ഫയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com