ആനക്കൂട്ടം വെള്ളക്കട്ടയിൽ; ഭയന്നുവിറച്ച് നാട്ടുകാർ

Mail This Article
എടക്കര ∙ വെള്ളംതേടി വെള്ളക്കട്ടയിലെത്തിയ ആനക്കൂട്ടം നാട്ടുകാർക്ക് ഭീഷണി. വനാതിർത്തിയിലെ ജനവാസകേന്ദ്രത്തിനു സമീപം ഏതു സമയത്തും അനക്കൂട്ടമാണ്. കൃഷിയിടത്തിലും റോഡിലും ആനകളുണ്ടാകും. ചിലപ്പോൾ വീട്ടുമുറ്റത്തുമെത്തും. ആനകൾ എവിടെങ്കിലുമുണ്ടോയെന്ന് ശ്രദ്ധിച്ചാണ് നാട്ടുകാർ വീടിനു പുറത്തിറങ്ങുന്നത്.
തേക്കുംകുറ്റിയാലിൻ കുട്ടികൾ പന്തുകളിക്കുന്ന ഗ്രൗണ്ടിലും ഇടയ്ക്ക് ആനകളെത്തുന്നുണ്ട്. അടുത്തിടെ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആനക്കൂട്ടമെത്തിയത്. ചൂട് കാരണം ഗ്രൗണ്ടിനു സമീപം വെള്ളം കെട്ടിനിൽക്കുന്ന കുഴിയിലിറങ്ങി കിടന്ന് മണിക്കൂർ കഴിഞ്ഞാണ് ആനകൾ പോകുന്നത്. വെള്ളക്കട്ട– പുന്നയ്ക്കൽ ഭാഗത്ത് വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ നിർമിച്ച വൈദ്യുതവേലി തകർന്ന നിലയിലാണ്. തൂക്കുവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.