ADVERTISEMENT

നിലമ്പൂർ∙ നഗരത്തിൽ കോവിലകുത്തുമുറിഭാഗത്ത് കാട്ടാനശല്യം ഒഴിയുന്നില്ല. ഇന്നലെ രാവിലെ ചാലിയാർ പുഴയിൽ മോഴ എത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. മുങ്ങിക്കുളിച്ചും നീന്തിയും  മോഴ ഏറെനേരം പുഴയിൽ കഴിഞ്ഞു.

എടക്കോട് വനത്തിൽ നിന്നാണ് ആനയെത്തിയത്. മുൻപ് ഇതിനെ കണ്ടിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. അക്രമലക്ഷണം കാണിക്കുന്ന ആന പുതിയതായി വന്നുകൂടിയതാണെന്നാണ്   ആർആർടിയുടെ നിഗമനം. നാട്ടുകാർ ബഹളം വച്ചെങ്കിലും  വിട്ടുപോയില്ല. 

ആർആർടി എത്തിയാണ് കാട് കയറ്റിയത്. ഒരാഴ്ച മുൻപ് കോവിലകത്തുമുറിയിൽ  വീടിന്റെ ഗേറ്റ്, കൃഷി, അരുവാക്കോട് വനം വകുപ്പിന്റെ ചുറ്റുമതിൽ, സൗരോർജ വൈദ്യുതി വേലി, മലബാർ ക്ലബിന്റെ മുറ്റത്തെ അലങ്കാരച്ചെടികൾ എന്നിവ ആന നശിപ്പിച്ചു. വീടിന് പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com