ADVERTISEMENT

മിനി ഹാൻഡ് ബോൾ ടീം തിരഞ്ഞെടുപ്പ്; ∙ മലപ്പുറം ജില്ലാ മിനി ഹാൻഡ് ബോള്‍ ടീം തിരഞ്ഞെടുപ്പ് വ്യാഴം രാവിലെ 8.30ന് അത്താണിക്കല്‍ എംഐസി സ്‌കൂളില്‍ നടക്കും. ജനുവരി ഒന്ന്,രണ്ടായിരത്തി പതിനൊന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സി-മാറ്റ് പരിശീലനം
∙ മേയിൽ നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സൗജന്യ സി-മാറ്റ് പരിശീലനം നൽകുന്നു. എംബിഎ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കാണ് അവസരം. ട്രയൽ ടെസ്റ്റ്, സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യുട്യൂബ് വിഡിയോ ക്ലാസ് എന്നിവയുണ്ടാകും. ആദ്യം പേരു നൽകുന്ന 250 പേർക്കാണ് പരിശീലനം.  https://bit.ly/KICMA-CMATലിങ്ക് വഴി റജിസ്റ്റർ ചെയ്യാം. 8548618290 , 9188001600.

കംപ്യൂട്ടർ കോഴ്സ്
∙ എൽബിഎസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു. ഡേറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ കോഴ്സുകളിലേക്ക് എസ്എസ്എൽസിക്കാർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ കോഴ്സിലേക്ക് ഏഴാം ക്ലാസ് കഴിഞ്ഞവർക്കുമാണ് അവസരം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. 0483 2764674

അപേക്ഷിക്കാം
∙ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും നടത്തുന്ന, പിഎസ്‌സി അംഗീകൃത, ഒരു വർഷം ദൈർഘ്യമുള്ള കെജിടിഇ കോഴ്‌സുകളായ പ്രീ-പ്രസ് ഓപറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ്, 6 മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡിടിപി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി /തത്തുല്യ പരീക്ഷാ വിജയം. 0495 2723666, 0495 2356591, 9778751339 വെബ്‍സൈറ്റ്: www.captkerala.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com