ADVERTISEMENT

പൊന്നാനി ∙ പുനർഗേഹം ഭവന സമുച്ചയത്തിലെ ശുദ്ധജല കണക്‌ഷന്റെ ബില്ലടച്ചില്ല. കണക്‌ഷൻ വിഛേദിക്കുമെന്ന മുന്നറിയിപ്പുമായി ജലഅതോറിറ്റി. 1.6 ലക്ഷം രൂപയാണ് നഗരസഭ ബിൽ കുടിശിക വരുത്തിയിരിക്കുന്നത്. ഭവന സമുച്ചയത്തിനു മുൻപിൽ നഗരസഭ സ്ഥാപിച്ച 7 ടാപ്പുകൾക്കാണ് ഇൗ തുക. ഇതിനു പുറമേ ഭവനസമുച്ചയത്തിലെ 227 കുടുംബങ്ങൾക്കും പ്രത്യേകം നൽകിയ ശുദ്ധജല കണക്‌ഷനും വലിയ കുടിശികയായിരിക്കുകയാണ്.ഓരോ കുടുംബങ്ങൾക്കും അയ്യായിരവും ആറായിരവുമൊക്കെയാണ് ബിൽ കുടിശിക 

വന്നിരിക്കുന്നത്. മാസം 15,000 ലീറ്റർ വരെ സൗജന്യമായി ഉപയോഗിക്കാൻ നൽകിയ കണക്‌ഷനിൽ വൻ ഉപയോഗം നടന്നതോടെയാണ് ഇരട്ടി ബിൽ തുക വന്നിരിക്കുന്നത്. 75,000 ലീറ്റർ വരെ ചില കുടുംബങ്ങൾ ഉപയോഗിച്ചുവെന്നാണ് ജല അതോറിറ്റി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 15,000 ലീറ്റർ എന്ന പരിധി കടന്ന് ഉപയോഗിച്ചാൽ മുഴുവൻ ഉപയോഗത്തിനുമുള്ള പണം നൽകണമെന്നാണ് വ്യവസ്ഥ. ഇതോടെ ഭവന സമുച്ചയത്തിലെ മുഴുവൻ കുടുംബങ്ങളും ആശങ്കയിലായിരിക്കുകയാണ്. 

നഗരസഭ സ്ഥാപിച്ച 7 ടാപ്പുകളുടെയും വീടുകളിലെ പ്രത്യേക ശുദ്ധജല ടാപ്പുകളുടെയും കണക്‌ഷൻ വിഛേദിക്കുമെന്ന നോട്ടിസ് ജലഅതോറിറ്റി നൽകിക്കഴിഞ്ഞു. വീടുകളിൽ ശുദ്ധജല ഉപയോഗത്തിന് നിയന്ത്രണം വരുത്തണമെന്ന കർശന നിർദേശം നൽകിയിരിക്കുകയാണ്. പുനർഗേഹം ഭവന സമുച്ചയത്തിലേക്കു മാത്രമായി വലിയ അളവിൽ ശുദ്ധജലം നൽകേണ്ടി വരുന്നുണ്ടെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com