ADVERTISEMENT

വഴിക്കടവ് ∙ ആനക്കൂട്ടം റോഡ് കയ്യടക്കുന്നതിനാൽ ആദിവാസികളുടെ യാത്ര ഭീതിയോടെ. വഴിക്കടവ് ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലെ ആദിവാസി കുടുംബങ്ങൾ പുറംലോകത്തെത്താൻ ആശ്രയിക്കുന്ന ആനമറി - പുഞ്ചക്കൊല്ലി റോഡാണ് ആനക്കൂട്ടം കയ്യടക്കുന്നത്.  വനത്തിനുള്ളിലൂടെയുള്ള റോഡിൽ വല്ലപ്പോഴുമായിരുന്നു ആനകളെ കണ്ടിരുന്നത്. എന്നാൽ, ഇത്തവണ വേനൽ ആരംഭംമുതലേ കാടിറങ്ങിയെത്തിയ ആനക്കൂട്ടം റോ‍ഡിനു പരിസരത്താണ് തമ്പടിച്ചിരിക്കുന്നത്. വാഹനങ്ങൾ കാണുമ്പോൾ റോഡിലിറങ്ങും. കൂട്ടത്തിൽ അക്രമസ്വഭാവമുള്ള ആന വാഹനത്തിന് നേരെ പാഞ്ഞടുക്കും. ബഹളംവയ്ക്കുമ്പോൾ ആനകൾ പിൻമാറും. അതല്ലെങ്കിൽ തിരിച്ചു പോരും.

നേരത്തേ പകലും രാത്രിയും ആദിവാസികൾ കാൽനടയായാണ് ഇതുവഴി പോയിരുന്നത്. കാട്ടാനകളെപ്പേടിച്ച് ഇപ്പോൾ യാത്ര വാഹനങ്ങളിലാക്കി.‌‌ വഴിക്കടവ് സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷയോ ജീപ്പോ വാടകയ്ക്ക് വിളിക്കും. ഇരു കോളനികളിലുമുള്ള ഏകദേശം 150 കുടുംബങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്.

മുൻപ് ഇല്ലാത്ത വിധമാണ് ആനമറി– പുഞ്ചക്കൊല്ലി റോഡിലെ ആന ശല്യം. ജീവൻ പണയപ്പെടുത്തിയാണ് ഇതിലെ വാഹനം ഓടിക്കുന്നത്. ആനക്കൂട്ടം 2 തവണ വാഹനം കുത്തിമറിച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com