ADVERTISEMENT

എ‌ടക്കര  ∙ കപ്പക്കൃഷിക്കിടയിൽ കഞ്ചാവുചെടി വളർത്തിയത് എക്സൈസ് സംഘം കണ്ടെത്തി. നാരോക്കാവ് മേക്കൊരവയിലാണ് കപ്പക്കൃഷിക്കിടയിൽ കഞ്ചാവ് നട്ടുവളർത്തിയത്. 4 മാസത്തോളം വളർച്ചയെത്തിയ 3 ചെ‌ടികളാണുണ്ടായിരുന്നത്.  കൃഷിചെയ്യുന്ന സ്ഥലം 3 വർഷത്തോളമായി പാ‌ട്ട‌ത്തിന് നൽകിയതാണെന്നാണ് സ്ഥലമുടമ നൽകിയ മൊഴി. 

കഞ്ചാവ് നട്ടു പരിപാലിച്ചിരുന്ന ആളെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. നിലവിൽ ആരെയും പ്രതിചേർക്കാതെയാണ് കേസെടുത്തത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫിസും എടക്കര ജനമൈത്രി എക്സൈസും ചേർന്നു നടത്തിയ പട്രോളിങ്ങിനിട‌യിലാണ് വിവരം ലഭിച്ചത്. 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ.രതീഷിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ബിജു പി.ഏബ്രഹാം, അസിസ്റ്റന്റ് ഇൻസ്പെക്ടർ ആർ.പി.സുരേഷ് ബാബു, പ്രിവന്റീവ് ഓഫിസർമാരായ ടി.കെ.സതീഷ്, ജി.അഭിലാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സി.സുഭാഷ്, പ്രവീൺ, നിധിൻ, ഡ്രൈവർ പ്രദീപ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com