ADVERTISEMENT

എടക്കര ∙ അച്ഛാ.. ദേ കടുവയുടെ പ്രതിമ. അപ്പോഴേക്കും കാർ അൽപം മുന്നോട്ടു നീങ്ങിയിരുന്നു. വണ്ടി പിറകോട്ടെടുത്ത് ചെന്നുനോക്കുമ്പോൾ കണ്ടത് പ്രതിമയൊന്നുമല്ല. ഒറിജിനൽ കടുവയെ. ഊട്ടി സന്ദർശിച്ച് മടങ്ങുകയായിരുന്ന വഴിക്കടവ് സ്വദേശികളായ കുടുംബത്തിന് തൊട്ടടുത്ത് കടുവയെ കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ഊട്ടിക്കും നടുവട്ടത്തിനും ഇടയിലുള്ള സ്ഥലത്തു വച്ചാണ് റോഡരികിൽ കടുവയെ കണ്ടത്. റോഡിൽ നിന്നുമാറി 3 മീറ്റർ മാത്രം അകലെ വനത്തിൽ കടുവ കിടക്കുകയായിരുന്നു.

കാർ അടുത്തു ചെന്ന് നിർത്തിയപ്പോൾ ആദ്യം ഇളകാതെ കിടന്നു. അൽപം കഴിഞ്ഞ് കടുവ എണീറ്റ് പിന്തിരിഞ്ഞു നടന്നു. ഇതിനിടെ യാത്രക്കാർ വാഹനം എടുത്ത് വേഗത്തിൽ സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. വന്യമൃഗങ്ങൾ പുറത്തു കടക്കാതിരിക്കാൻ കമ്പിവേലി സ്ഥാപിച്ച സ്ഥലമാണ്. പക്ഷേ, കടുവ കിടന്ന ഭാഗത്ത് കമ്പിവേലി തകർന്ന നിലയിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com