മലപ്പുറം ജില്ലയിൽ ഇന്ന് (22-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കേരള തീരത്ത് രാത്രി 11.30 വരെ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യത. മീൻപിടിത്തത്തിനു പോകാൻ തടസ്സമില്ല.
കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് .
അധ്യാപകർ
ആതവനാട് മുഹമ്മദലി ശിഹാബ് തങ്ങൾ ആർട്സ് ആൻഡ് സയൻസ് വനിതാ കോളജിൽ കൊമേഴ്‌സ്, ഇംഗ്ലിഷ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിയോളജി, ജേണലിസം, മലയാളം, അറബിക്, ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ smstmoffice@gmail.com എന്ന മെയിലിലേക്ക് 30ന് അകം അപേക്ഷിക്കണം. ഇന്റർവ്യൂ തീയതി ഉദ്യോഗാർഥികളെ ഇ -മെയിൽ വഴി അറിയിക്കും. 9746989479.
വൈദ്യുതി മുടക്കം
ഇന്ന് 9 മുതൽ 4 വരെ കണ്ടനകം, പുള്ളുവൻപടി, കോലത്രക്കുന്ന്, എസ്കോടെൽ, ഐഡിടിആർ, ബൂഗി ട്രാൻസ്ഫോമറുകൾക്ക് കീഴിൽ വൈദ്യുതി മുടങ്ങും.