ADVERTISEMENT

പെരുമ്പടപ്പ് ∙ ബണ്ട് താഴ്ന്നതിനെത്തുടർന്ന് നുനക്കടവ് മേഖലയിലെ നുറടിത്തോട്ടിൽ ഒഴുകിയ എത്തിയ മണ്ണ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി.പെരുമ്പടപ്പ് പഞ്ചായത്തിലെ  കിഴക്കൻ മേഖലയിലെ എടമ്പാടം പാടശേഖരത്തിന്റെ ബണ്ട് ഉയർത്തുന്നതിനിടെയാണ് ബണ്ട് താഴ്ന്ന് തോട്ടിലേക്ക് മണ്ണ് ഒഴുകിയത്. പൊന്നാനി കോളിലെ പ്രധാന തോടായ നുറടിത്തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ മണ്ണ് കിടക്കുകയാണ്.തൃശൂർ ജില്ലയിലെ വെട്ടിക്കടവിൽ നിന്ന് കാഞ്ഞിരമുക്ക് ബിയ്യം റഗുലേറ്ററിലേക്ക് വെള്ളം ഒഴുകി എത്തുന്ന തോടായതിനാൽ കാലവർഷത്തിന് മുൻപ് തോട്ടിലെ മണ്ണ് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.

വേനൽ മഴയിൽ പോലും തോട്ടിലേക്ക് വെള്ളം എത്തുന്നതിനാൽ ഒരുമാസമായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടി അധികൃതർ ആരംഭിച്ചിട്ടില്ല. മണ്ണ് മാറ്റിയില്ലെങ്കിൽ ശക്തമായ വെള്ളക്കെട്ട് ഉണ്ടായാൽ തോടിനോടു ചേർന്നുള്ള നൂനക്കടവ് പാടശേഖരത്തിന്റെ ബണ്ടും തകരുമെന്നും 220 ഏക്കർ പാടശേഖരം കൃഷി ഇറക്കുന്നതിന് തടസ്സമാകുമെന്നാണ് കർഷകർ പറയുന്നത്.  ബണ്ട് നിർമാണത്തിന്റെ ചുമതലയുള്ള കെഎൽഡിസിയാണ് തോട്ടിൽ നിന്ന് മണ്ണ് നീക്കം ചെയ്യേണ്ടത്.കാലവർഷത്തിന് മുൻപ് മണ്ണ് നീക്കം ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com