ADVERTISEMENT

ഫുട്ബോൾ അക്കാദമി പരിശീലന ക്യാംപ്  നടത്തുന്നു
തിരൂരങ്ങാടി ∙ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിനായി ആരംഭിക്കുന്ന തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ (ടിഎസ്എ) ഫുട്ബോൾ പരിശീലനം അടുത്തമാസം ആരംഭിക്കും. 10 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാംപിൽ പ്രവേശനം. സന്തോഷ് ട്രോഫി താരം ഉസ്മാൻ, ജില്ലാ ഫുട്ബോൾ പരിശീലകൻ ഡോ. മുഹമ്മദലി മൂന്നിയൂർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.

നഗരസഭ പരിധിയിൽ താമസിക്കുന്ന 2011 ജനുവരി ഒന്നിനു ശേഷവും 2016 ഡിസംബർ 31ന് മുൻപും ജനിച്ച ആൺകുട്ടികളെയാണ് ക്യാംപിലേക്കു തിരഞ്ഞെടുക്കുന്നത്.  28ന് രാവിലെ 7ന് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സിലക്‌ഷൻ ട്രയൽസ് നടക്കും. വിദ്യാർഥികൾ പ്രായം തെളിയിക്കുന്ന രേഖകളും കിറ്റുമായി എത്തണം. ഫോൺ: 9995 604780. ടിഎസ്എയുടെ നേതൃത്വത്തിൽ ഉദ്യാഗാർഥികൾക്ക് കായിക പരിശീലനവും നൽകുമെന്ന് ഭാരവാഹികളായ സുബൈർ അരിമ്പ്ര, മുനീർ കൂർമത്ത്, ഡോ. മുഹമ്മദലി മൂന്നിയൂർ, കലാം കാരാടൻ, ബഷീർ തയ്യിൽ എന്നിവർ പറ‍ഞ്ഞു.

ഗതാഗത നിയന്ത്രണമില്ല
∙ അടിപ്പാത നിർമാണത്തിന് നിലമ്പൂരിൽ റെയിൽവേ ഗേറ്റ് വഴി ഇന്നലെ മുതൽ പ്രഖ്യാപിച്ച ഗതാഗത നിരോധനം വോട്ടെടുപ്പ് കഴിയുന്നത് വരെ നീട്ടിവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com