ADVERTISEMENT

തേഞ്ഞിപ്പലം ∙ കോഹിനൂരിൽ അടിപ്പാത ആവശ്യം തള്ളിയ ദേശീയപാത അതോറിറ്റി ചരക്കു ലോറി പാർക്കിങ് കേന്ദ്രം നിർമിക്കാനുള്ള തീരുമാനത്തിൽ ഉറച്ച്. അടിപ്പാത പ്രായോഗികമല്ലെന്ന് ആണയിടുന്ന അതോറിറ്റി കോഹിനൂർ വളവിൽ പുതിയ എൻഎച്ച് നിർമാണത്തോടെ അധികപ്പറ്റാകുന്ന ഭൂപ്രദേശം വിനിയോഗിച്ച് ഭാര വണ്ടികൾക്ക് വലിയ സൗകര്യങ്ങളോടെ വാഹന പാർക്കിങ് കേന്ദ്രം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 

അടിപ്പാതയോ, മേൽപ്പാലമോ നിർമിക്കാതെ എൻഎച്ച് വികസനം പൂർത്തിയാക്കിയാൽ ഒറ്റപ്പെടുന്ന കോഹിനൂരിനെ രക്ഷിക്കാൻ എൻഎച്ച് സർവീസ് റോഡ് ഇരട്ടപ്പാത ആക്കണമെന്ന ആവശ്യം ചില കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. എന്നാൽ, ദേശീയപാതയിലെ ശേഷിപ്പ് വാഹന പാർക്കിങ് കേന്ദ്രമാക്കി കെട്ടിയടയ്ക്കുന്നതോടെ സർവീസ് റോഡ് ഇരട്ടപ്പാതയാക്കാനുള്ള സാധ്യത അടയുകയാണ്. 

കോഹിനൂരിൽ ഇപ്പോഴും പഴയ എൻഎച്ച് വഴിയാണ് വാഹന ഗതാഗതം. വൺവേ സംവിധാനം ഇനിയും നിലവിൽ വന്നിട്ടില്ല. ആറുവരിപ്പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് എൻഎച്ച് നിർമാണ സാമഗ്രികൾ സംഭരിച്ചതാണ് പ്രശ്നം. അവയിൽ സിംഹഭാഗവും വിവിധ സ്ഥലങ്ങളിലായി എൻഎച്ച് നിർമാണത്തിനായി വിനിയോഗിച്ചു. ബാക്കിയുള്ളതും നിത്യേനയെന്നോണം വിവിധ ഭാഗങ്ങളിലേക്ക് അയക്കുകയാണ്. 

അവ നീക്കി തീരുന്നതോടെ ആറുവരിപ്പാത നിര്‍മാണം തുടങ്ങും. പടിഞ്ഞാറ് വശത്ത് സര്‍വീസ് റോഡ് പൂര്‍ത്തിയാക്കി കോഴിക്കോട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം അപ്പോള്‍ അതു വഴിയാക്കി മാറ്റും. വാഹന പാര്‍ക്കിങ് കേന്ദ്രം നിര്‍മാണവും അതോടെ തുടങ്ങും. ബുള്ളറ്റ് ടാങ്കറും കണ്ടെയ്‌നര്‍ ലോറിയും ചരക്കു ലോറികളും അടക്കമുള്ള ഭാര വണ്ടികള്‍ക്ക് വേണ്ടിയാണ് പാര്‍ക്കിങ് കേന്ദ്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com