ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേലേമ്പ്ര ഇത്തിളാംകുന്നിൽ വീടിന്റെ മുകൾ നിലയിലേക്ക് പതിച്ച ‘തർക്കമരം’ 14 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ തേഞ്ഞിപ്പലം പൊലീസിന്റെ കാവലിൽ മുറിച്ചുമാറ്റി. വല്ലാട്ടയിൽ മണിയുടെ വീടിന്റെ മീതെ ഇന്നലെ പുലർച്ചെ ഒന്നിന് തൊട്ടടുത്ത പറമ്പിലെ ഭീമൻ പൊടിവണ്ണി മുറിഞ്ഞ് വീഴുകയായിരുന്നു. കുട്ടികൾ അടക്കം 10 പേരുള്ള വീട് ആണെങ്കിലും സംഭവ സമയം അവരെല്ലാം ബന്ധുവീട്ടിൽ ആയതിനാൽ ഒഴിവായത് വൻദുരന്തം.

മരം വീണതിനെ തുടർന്ന് വീടിന്റെ മുകൾ നിലയിലെ ഒരു മുറി പലയിടത്തും തകർന്നു. 100ൽ ഏറെ ഓടുകൾ പൊട്ടി. സീലിങ്ങും വേർപെട്ടു. വാട്ടർ ടാങ്കും തകർന്നു. ഭിത്തിക്കും പൊട്ടലുണ്ട്. വയറിങ്ങും താറുമാറായി. മുറിയിലെ അലമാരയും കേടായി. വൈദ്യുതക്കാൽ‌ തകർന്ന് മണിയുടേത് അടക്കം 15 വീടുകളിൽ വൈദ്യുതി നിലച്ചു. വീടിന്റെ മുകൾ ഭാഗം തകർന്ന വകയിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ട്. മുറിഞ്ഞ മരം കാലപ്പഴക്കാത്താൽ വർഷങ്ങളായി അപകടാവസ്ഥയിൽ ആണെങ്കിലും മുറിച്ചു മാറ്റാൻ ആരും തയാറായിരുന്നില്ല.

മറ്റ് 2 വീട്ടുകാർ തമ്മിൽ തർക്കമുള്ള ഭൂമിയിലെ മരമെന്നത് കണക്കിലെടുത്തായിരുന്നു അനിശ്ചിത്വം. താൻ ഇതിൽ കക്ഷി അല്ലെങ്കിലും മരം വീണാൽ തന്റെ വീട് തകരുമെന്നും മണി ചേലേമ്പ്ര പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും തീർപ്പായിരുല്ല. അദാലത്തിൽ വച്ച് പരിഹരിക്കാൻ തീരുമാനം എടുത്തെന്നാണ് അധികൃത വിശദീകരണം. തർക്കഭൂമി സംബന്ധിച്ച് 2 കുടുംബങ്ങൾ തമ്മിലുള്ള തർക്കം ഇപ്പോഴും കോടതിയുടെ തീർപ്പുകാത്ത് കിടപ്പാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com