ADVERTISEMENT

എ‌ടക്കര ∙ നാടുകാണി ചെക്പോസ്റ്റ് വഴി വയനാട്ടിലേക്കും കർണാടകയിലേക്കു പോകുന്ന യാത്രക്കാരെ ഇ– പാസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഊട്ടിയിലെക്കെത്തുന്ന സഞ്ചാരികളുടെ കണക്കെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പേരിൽ ഊട്ടിയിലേക്കല്ലാത്ത യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കയാണ്. നാടുകാണി ചെക്പോസ്റ്റ് കടന്ന് നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കിൽ എല്ലാ യാത്രക്കാർക്കും ഇ –പാസ് നിർബന്ധമാക്കിയിരിക്കയാണ്.  ഊട്ടിയിലേക്കുള്ള യാത്രക്കാരേക്കാൾ കൂടുതൽ‌ യാത്രക്കാരാണ് വയനാട്ടിലേക്കും കർണാടകയിലേക്കും നാടുകാണി വഴി പോകുന്നത്. 

ഊട്ടിയിലേക്കുള്ള യാത്രക്കാരെ ഗൂഡല്ലൂർ – ഊട്ടി റോഡ‍ിൽ സിൽവർ ക്ലൗഡിലെ വനം വകുപ്പ് ചെക്പോസ്റ്റിൽ പരിശോധിക്കുകയാണെങ്കിൽ മറ്റുള്ള യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും. ഇ –പാസ് നിർബന്ധമാക്കിയതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികൾ കുറഞ്ഞിട്ടുണ്ട്.

വ്യാപാര മേഖലയെയും ഇത് മാന്ദ്യത്തിലാക്കി. ഇ പാസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട നീലഗിരിയിലെ കോട്ടേജ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇ –പാസ് ഏർപ്പെടുത്തിയതിനൊപ്പം പൊലീസിന്റെ അനാവശ്യ പരിശോധനകളും പിഴ ഈടാക്കലുമെല്ലാം സഞ്ചാരികളുടെ അകറ്റുമെന്ന് ‌ടൂറിസം സംരംഭകർ പറയുന്നു.

English Summary:

The E-Pass Dilemma: How Ooty Tourism Decline Impacts Wayanad and Karnataka Voyagers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com