ADVERTISEMENT

മുംബൈ∙ പരേൽ കെഇഎം ആശുപത്രിയിൽ നിന്നു 70 വയസ്സുള്ള കോവിഡ്  രോഗിയെ കാണാതായി. ലാൽബാഗ് നിവാസിയായ സുധാകർ ഖാഡെയെയാണു മേയ് 19 മുതൽ കാണാതായത്.  ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പലയിടങ്ങളിലും തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ലെന്നു മരുമകൻ അങ്കുഷ് ജാധവ് പറഞ്ഞു.മേയ് 19നു രാത്രി 9.30നു രോഗിയുടെ അവസ്ഥ മോശമാണെന്നും  വെന്റിലേറ്ററിൽ ആണെന്നും ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. അടുത്ത പുലർച്ചെ അഞ്ചരയ്ക്കു ആശുപത്രിയിൽ നിന്നു വീട്ടിൽ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.

രാവിലെ പത്തരയോടെ ജാധവ് ആശുപത്രിയിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമ്പോഴാണു ഖാഡെയെ കാണാനില്ലെന്ന് അറിയിച്ചത്.മേയ് 21 നു വീട്ടിൽ വിളിച്ച് ആശുപത്രിയിലെത്തി ഒരു മൃതദേഹം തിരിച്ചറിയാൻ  ആവശ്യപ്പെട്ടു. എന്നാലതു ഖാഡെയുടെ മൃതദേഹം ആയിരുന്നില്ല.  തുടർന്ന് ഭോയ് വാഡ പൊലീസിൽ വീട്ടുകാർ പരാതി നൽകി.  ഇതു കൊടിയ അനാസ്ഥയാണെന്നും സർക്കാരിൽ പരാതിപ്പെടുമെന്നും മുൻ എംപി കിരിത് സോമയ്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com