ADVERTISEMENT

നവിമുംബൈ ∙ നവിമുംബൈയിൽ കോവിഡ് കേസുകൾ വർധിക്കവെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കോർപറേഷൻ.ഹോട്സ്പോട്ടുകളിൽ ഇന്നും നാളെയും വീടുകൾ കയറിയിറങ്ങിയുള്ള സ്ക്രീനിങ് നടത്തും.  സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഗൃഹസന്ദർശന പരിശോധനയെന്നു കമ്മിഷണർ അഭിജിത് ബാങ്കർ പറഞ്ഞു. മറ്റു രോഗമുള്ളവർ, 60 വയസ്സിനു മേൽ പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരിലാണ് ടെസ്റ്റ് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുക. നവിമുംബൈയിൽ  കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം  പതിനയ്യായിരത്തോട് അടുക്കുകയാണ്.  9500ലേറെപ്പേർ രോഗമുക്തി നേടി. നാനൂറിലേറെപ്പേർ മരിച്ചു. ഐടി ഹബ് എന്ന് അറിയപ്പെടുന്ന ഐരോളി, ഘൺസോളി ഭാഗങ്ങളാണ് കൂടുതൽ കേസുകൾ. ഐടി കമ്പനികളിൽ  ജോലി ചെയ്യുന്നവർക്കും ഗ്രാമീണർക്കും ഇടയിൽ രോഗവ്യാപനമുണ്ട്. 

റാപിഡ് ആന്റിജൻ ടെസ്റ്റിങ് മൂലം അര മണിക്കൂറിനുള്ളിൽ ഫലം അറിയാമെന്നതിനാൽ അത്തരം പരിശോധനാ കേന്ദ്രങ്ങൾ വർധിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചു. നഗരത്തിലെ 19 പരിശോധനാ കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റിങ് സെന്റർ ആരംഭിച്ചതായി കമ്മിഷണർ പറഞ്ഞു. 

ദിവസവും ആയിരത്തിലധികം പേർ സന്ദർശിക്കുന്ന എപിഎംസി മാർക്കറ്റിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. ഇവിടെയും ആന്റിജൻ പരിശോധനാ സംവിധാനം ഏർപ്പെടുത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com