ADVERTISEMENT

കുടുംബവുമൊത്തു തിയറ്ററിൽ കയറി സിനിമ കണ്ടിരുന്ന നാളുകൾ വൈകാതെ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ. ഈ മാസം 15 മുതൽ പകുതി സീറ്റുകളിൽ ആളെ പ്രവേശിപ്പിച്ച് പ്രദർശനം നടത്താൻ കേന്ദ്രാനുമതി വന്നെങ്കിലും സംസ്ഥാന സർക്കാർ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അനുകൂല തീരുമാനം കാത്തിരിക്കുകയാണ് തിയറ്റർ ഉടമകൾ.
തുടക്കത്തിൽ പുതിയ ബോളിവുഡ് സിനിമകളുടെ റിലീസ് ഉണ്ടായില്ലെങ്കിൽ മലയാളം ഉൾപ്പെടെ മറ്റു പ്രാദേശിക ഭാഷകളിലെ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. നേരത്തെ റിലീസ് ചെയ്ത ഇംഗ്ലിഷ്, ഹിന്ദി സിനിമകൾ വീണ്ടും പ്രദർശനത്തിനെത്തിയേക്കാം. രാജ്യത്തെ സിനിമാ വ്യവസായത്തിന്റെ 30-40% വരുമാനം സംസ്ഥാനത്തു നിന്നാണ്. ഇതര സംസ്ഥാനങ്ങൾക്കൊപ്പം ഇവിടെയും തിയറ്ററുകൾ തുറന്നാൽ മാത്രമേ വിതരണക്കാർക്കും നേട്ടമുണ്ടാകൂ.

∙ റോഷൻ, വസായ്- വീട്ടിലിരുന്നും സിനിമ കാണാമെങ്കിലും തിയറ്ററിലാണ് സിനിമ അനുഭവത്തിനു പൂർണത വരിക. സിനിമാ ടിക്കറ്റിനേക്കാൾ വില വരുന്ന പോപ്കോണും കോളയുമൊക്കെ വാങ്ങിക്കഴിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് വ്യത്യസ്തമായ അന്തരീക്ഷത്തിന്റെ സ്വാധീനം കൊണ്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com