ഒരാഴ്ചയ്ക്കിടെ ഡീസലിന് കൂടിയത് 1.85 രൂപ
Mail This Article
×
മുംബൈ ∙ മുംബൈയിൽ ഡീസൽ നിരക്ക് 104 രൂപയിൽ എത്തി. 37 പൈസയുടെ വർധന. പെട്രോൾ വില 34 പൈസ കൂടി ലിറ്ററിന് 113.12 രൂപയും. പെട്രോളിന് ഒരാഴ്ചയയ്ക്കിടെ 1.69 രൂപയാണ് വർധിച്ചത്. ഡീസലിന് 1.85 രൂപയും. താനെയിലും നവിമുംബൈയിലും പെട്രോളിനു 113.26 രൂപയും ഡീസലിന് 104.14 രൂപയുമായി.
പർഭണിയിൽ പെട്രോൾ വില 116.08 രൂപയായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഡീസൽ വില അമരാവതിയിലാണ്: 105.55 രൂപ. ഡീസൽ വില വർധന മൂലം പ്രതിസന്ധിയിലായ ട്രക്ക് ഉടമകൾ പണിമുടക്ക് ആലോചിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.