ADVERTISEMENT
മുംബൈ∙ കാലവർഷം ആസന്നമായിരിക്കെ നഗരത്തിൽ  മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ  താമസിക്കുന്നവർക്ക് ബിഎംസി അപകട മുന്നറിയിപ്പ് നൽകി. വിക്രോളി വെസ്റ്റിലെ സൂര്യ നഗർ, പവയിലെ ഇന്ദിരാനഗർ, ഭാണ്ഡൂപ്  വെസ്റ്റിലെ ഗൗതം നഗർ, ജയ്ഭീം നഗർ, ഗൗതം നഗർ,  അംബേദ്കർ നഗർ, നർദാസ് നഗർ, ഗാവ്ദേവി ഹിൽ, ഗാവ്ദേവി മാർഗ്, രാംനഗർ, ഹനുമാൻ നഗർ, അശോക് ഹിൽ, നവജീവൻ സൊസൈറ്റി, താനാജി വാഡി, ദർഗ റോഡ് തുടങ്ങിയ മേഖലകളിലെ  ചേരികളിലെ താമസക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  മഴക്കാലത്ത്  ജീവനോ വസ്തുവകകളോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ ബിഎംസി  ഉത്തരവാദിയായിരിക്കില്ലെന്ന് അറിയിപ്പിൽ പറയുന്നു.    ഭാണ്ഡൂപ്പ്,  വിക്രോളി മേഖലകളിലാണ് കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായത്.  വിക്രോളിയിലെ സൂര്യ നഗർ ചേരിയിലുണ്ടായ മണ്ണിടിച്ചിലിൽ  കഴിഞ്ഞ വർഷം  10 പേർ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com