ADVERTISEMENT
ഐരോളി ∙ ‘കൈരളി’യുടെയും എസ്എൻഎംഎസ്സിന്റെയും നേതൃത്വത്തിൽ ഐരോളി സെന്റ് ജോസഫ് പള്ളിയിൽ മലയാളം മിഷൻ പ്രവേശനോത്സവം നടത്തി. മിഷൻ നവിമുംബൈ മേഖല പ്രസിഡന്റ് വത്സൻ മൂർക്കോത്ത് മുഖ്യാതിഥിയായിരുന്നു. കൈരളി പ്രസിഡന്റ് ആർ.സി. പിള്ള അധ്യക്ഷത വഹിച്ചു. ഐരോളിയിലെ മറ്റുള്ള സഹോദര സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും അതിഥികളായി പങ്കെടുത്തു. വി. കെ. പവിത്രൻ, അച്യുതൻകുട്ടി,  സുനിൽ, എ.സി.ജോൺ, സുനിൽ, രാജേഷ് നായർ. വിശാൽ നായർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരെ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com