നഗരം വൃത്തികേടാക്കിയാൽ പിഴയീടാക്കാൻ ക്ലീൻ അപ് മാർഷൽ വീണ്ടും വരുന്നു

Clean-up-Marshall
SHARE

മുംബൈ ∙ മുംബൈ നഗരത്തിൽ ക്ലീൻ അപ് മാർഷലുകൾ തിരിച്ചെത്തുന്നു. പൊതുസ്ഥലത്ത് തുപ്പുകയും മാലിന്യം തള്ളുകയും മറ്റും ചെയ്യുന്നവരെ നിരുൽസാഹപ്പെടുത്താനായി പിഴ ഇൗടാക്കാൻ കോർപറേഷൻ ഏർപ്പെടുത്തിയ സംഘമാണ് ക്ലീൻ അപ് മാർഷലുകൾ. ഇവരുടെ പ്രവർത്തന നടത്തിപ്പിന് സ്വകാര്യ ഏജൻസിക്ക് ബിഎംസി കരാർ നൽകുകയാണ് രീതി. നിലവിലുണ്ടായിരുന്ന ഏജൻസിയുടെ കരാർ അവസാനിച്ചതിനെത്തുടർന്ന് ആറു മാസം മുൻപാണ് ക്ലീൻ അപ് മാർഷലുകൾ പൊതുസ്ഥലങ്ങളിൽ ഇല്ലാതായത്. 

പുതിയ സംഘം സെപ്റ്റംബർ ആദ്യം നിരത്തിൽ സജീവമാകും. കോർപറേഷനു കീഴിലെ 24 വാർഡുകളിലും ക്ലീൻ അപ് മാർഷലുകളെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ വാർഡുകളിലും 30 വീതം ജീവനക്കാരുണ്ടാകും. സിഎസ്എംടി, ചർച്ച്ഗേറ്റ് അടക്കമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്താണ് ഏറ്റവും കൂടുതൽ ജീവനക്കാരുണ്ടാകുക. പ്രതിദിനം ലക്ഷക്കണക്കിനു പേർ വന്നുപോകുന്ന സ്റ്റേഷനുകളാണിവ. 

അറിയാതെ തുപ്പുകയോ, കയ്യിലുള്ള മാലിന്യം വഴിയിൽ ഉപേക്ഷിക്കുകയോ ചെയ്താൽ ഇവരുടെ പിടി വീഴാം. പൊതുസ്ഥലത്ത് തുപ്പിയാലും മൂത്രമൊഴിച്ചാലും മാലിന്യം വലിച്ചെറിഞ്ഞാലും 200 രൂപയാണു പിഴ. വളർത്തുമൃഗങ്ങളെ പൊതുനിരത്തിൽ മലവിസർജനം നടത്തി മാലിന്യം നീക്കാതെ പോകുന്നവർക്ക് 500 രൂപയാണു പിഴ. 2007ൽ ആണ് ക്ലീൻ അപ് മാർഷലുകളെ നഗരത്തിൽ നിയോഗിച്ച് തുടങ്ങിയത്.  യൂണിഫോമും ഐഡി കാർഡും ധരിച്ചാണ് ഇവർ രംഗത്തിറങ്ങുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}