മുംബൈ ∙ ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാന്റെയും ഫിറ്റ്സ് ട്രെയിനർ നൂപുർ ഷിക്കാരെയുടെയും പ്രണയം വിവാഹത്തിലേക്ക്. നാടകരംഗത്തു പ്രവർത്തിക്കുന്ന ഇറയെ നൂപുർ പ്രോപ്പോസ് ചെയ്യുന്ന വിഡിയോ ഇറ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെ വിവാഹനിശ്ചയത്തിന് ആശംസകളുടെ പ്രവാഹമായി.
ഏറെക്കാലമായി സുഹൃത്തുക്കളാണ് ഇരുവരും. പ്രണയത്തിലാണെന്ന് രണ്ടു വർഷത്തോളമായി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. വിഷാദരോഗത്തിൽ നിന്ന് ഇറയെ കൈപിടിച്ചുയർത്തിയത് നൂപുറുമായുള്ള സൗഹൃദമാണ്. ആമിർ ഖാന്റെ ആദ്യഭാര്യ റീന ദത്തയാണ് ഇറയുടെ അമ്മ.സെലിബ്രിറ്റികളുടെ ഫിറ്റ്സ് ട്രെയിനറായ നൂപുർ ഷിക്കാരെ ഇറയ്ക്കു പുറമേ പിതാവ് ആമിർ ഖാനെയും പരിശീലിപ്പച്ചിട്ടുണ്ട്. സുസ്മിത സെൻ ആണ് ശിഷ്യരിലെ മറ്റൊരു പ്രമുഖ.